വെറും വയറ്റിൽ ഇച്ചിരി മല്ലി വെള്ളം കുടിക്കൂ….ആരോഗ്യത്തിന് അത്യുത്തമം..

അടുക്കളകളിലെ ഒഴിച്ചു കൂടാനാകാത്ത വിഭവങ്ങളിലൊന്നാണ് മല്ലി. നമ്മുടെ പല കറികളുടെയും രുചി വർധിപ്പിക്കുന്നതിൽ മല്ലിപ്പൊടിയുടെ സാന്നിധ്യം ചെറുതല്ല.

രുചി മാത്രമല്ല അനവധി ഗുണങ്ങളും മല്ലിക്കുണ്ട്. രാവിലെ ഒരു കപ്പ് മല്ലി വെള്ളം കുടിച്ച് കൊണ്ട് ദിവസം ആരംഭിക്കുന്നത് ആരോഗ്യത്തിന് അത്യുത്തമമാണെന്ന് ഡയറ്റീഷന്മാർ പറയുന്നു. ഇതിനായി ഒരു ടീ സ്പൂൺ മല്ലി ഒരു കപ്പ് വെള്ളത്തിൽ രാത്രിയിൽ കുതിർത്ത് വയ്ക്കണം. പിറ്റേന്ന് രാവിലെ ഈ വെള്ളം കുടിക്കാവുന്നതാണ്. ഇത്തരത്തിൽ മല്ലി വെള്ളം കുടിച്ചാലുള്ള ഗുണങ്ങൾ ഇനി പറയുന്നവയാണ്.

പ്രതിരോധശേഷി വർധിപ്പിക്കാം

മല്ലിയിൽ അടങ്ങിയിരിക്കുന്ന ആൻറി ഓക്സിഡൻറുകൾ നമ്മുടെ ശരീരത്തിലെ ഫ്രീ റാഡിക്കൽസിനെ കുറച്ച് പ്രതിരോധശേഷി വർധിപ്പിക്കുന്നതാണ്. പല രോഗങ്ങളെയും തടയാൻ ഇത് വഴി സാധിക്കും

മുടിക്ക് കരുത്ത് പകരും

വൈറ്റമിൻ കെ, സി, എ എന്നിവ സമൃദ്ധമായി അടങ്ങിയ മല്ലി മുടികൾ തഴച്ചു വളരാനും അവയെ കരുത്തുറ്റതാക്കാനും സഹായിക്കും. മുടി പൊഴിയുന്നത് കുറയ്ക്കാനും അവ പൊട്ടി പോകാതിരിക്കാനും മല്ലിയിലെ പോഷണങ്ങൾ സഹായിക്കും. എണ്ണയിൽ ചേർത്തും മല്ലി തലയിൽ തേയ്ക്കുന്നത് നല്ലതാണ്.

ഭാരം കുറയ്ക്കാൻ സഹായിക്കും

ദഹന സംവിധാനത്തെ മെച്ചപ്പെടുത്താനും ചയാപചയം വർധിപ്പിക്കാനും രാവിലെ മല്ലി വെള്ളം കുടിക്കുന്നതിലൂടെ സാധിക്കും. ഇത് ഭാരം കുറയ്ക്കാനും സഹായകമാണ്.

തിളങ്ങും ചർമം

മല്ലിയിൽ ഇരുമ്പിൻറെയും സാന്നിധ്യം ധാരാളമുണ്ട്. ഇതിൻറെ ആൻറി ഫംഗൽ, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ചർമത്തിൽ കുരുക്കളുണ്ടാകുന്നത് തടയുകയും ചർമം മൃദുവാക്കി തിളക്കം നൽകുകയും ചെയ്യും.

കൊളസ്ട്രോൾ കുറയ്ക്കും

ഉയർന്ന കൊളസ്ട്രോൾ ഉള്ളവർക്കും രാവിലെ ഒരു കപ്പ് മല്ലി വെള്ളം കുടിക്കുക എന്ന ശീലം പിന്തുടരാവുന്നതാണ്. കൊളസ്ട്രോൾ കുറയ്ക്കാനും ഇത് സഹായിക്കും.

പ്രമേഹ നിയന്ത്രണം

പ്രമേഹ നിയന്ത്രണത്തിനും സഹായിക്കുന്ന ഉത്തമ ഔഷധമാണ് മല്ലി വെള്ളം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel