ബോളിവുഡ് താരം കജോളിന് കൊവിഡ്

ബോളിവുഡ് താരം കജോളിന് കൊവിഡ് സ്ഥിരീകരിച്ചു. സോഷ്യൽ മീഡിയയിലൂടെ കജോൾ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മകൾ നൈസയുടെ ചിത്രമാണ് കുറിപ്പിനൊപ്പം കജോൾ പങ്കുവച്ചത്.

പനി കൊണ്ട് ചുവന്നിരിക്കുന്ന തൻറെ മൂക്ക് ആരും കാണേണ്ട എന്നതുകൊണ്ടാണ് മകളുടെ ചിത്രം ഒപ്പം ചേർക്കുന്നതെന്നും ലോകത്തിലെ ഏറ്റവും മധുരമുള്ള ചിരിയാണ് അതെന്നും കജോൾ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

View this post on Instagram

A post shared by Kajol Devgan (@kajol)

നിരവധി സഹപ്രവർത്തകരും ആരാധകരുമാണ് കജോളിന് വേഗത്തിലുള്ള രോഗസൗഖ്യം ആശംസിച്ച് കമൻറ് ബോക്സിൽ എത്തിയിട്ടുള്ളത്. നെറ്റ്ഫ്ലിക്സിനുവേണ്ടി നിർമ്മിക്കപ്പെട്ട തൃഭംഗയാണ് കജോളിൻറേതായി പുറത്തെത്തിയ അവസാന ചിത്രം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News