ആര്‍ എസ് എസ് നേതാവിന്റെ വീട്ടിലെ സ്‌ഫോടനം; ബിജുവിന്റെ കൈപ്പത്തി തകര്‍ന്നു

കണ്ണൂരില്‍ ആര്‍ എസ് എസ് നേതാവ് ആലക്കാട്ടെ ബിജുവിന്റെ വീട്ടില്‍ സ്‌ഫോടനം.ബോംബ് നിര്‍മ്മാണത്തിനിടെ പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം.സ്ഫോടനത്തില്‍ ബിജുവിന്റെ ഇടത് കൈയിലെ രണ്ട് വിരലുകള്‍ അറ്റു.സി പി ഐ എം പ്രവര്‍ത്തകന്‍ ധനരാജ് വധക്കക്കേസിലെ മുഖ്യ പ്രതിയാണ് ആലക്കാട്ടെ ബിജു.

വീട്ടില്‍ നിന്നും സ്‌ഫോടന ശബ്ദം കേട്ട് നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്.പോലീസ് എത്തുമ്പോഴേക്കും ബിജുവിനെ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ ഇവിടെ നിന്നും മാറ്റി.പോലീസും ബോംബ് സ്‌ക്വാഡും ഫോറന്‍സിക് സംഘവും നടത്തിയ പരിശോധനയില്‍ ബോംബ് സ്‌ഫോടനം നടന്നതായി വ്യക്തമായി.തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ബിജുവിനെ പ്രവേശിപ്പിച്ചതായി കണ്ടെത്തിയത്.

പെരിങ്ങോ എസ് ഐ പി യദുകൃഷ്ണന്റെ നേതൃത്വത്തില്‍ പോലീസ് സംഘം കോഴിക്കോട് ആശുപത്രിയില്‍ എത്തി ബിജുവിനെ കണ്ടെത്തി.
സ്ഫോടനത്തില്‍ ബിജുവിന്റെ ഇടത് കൈപ്പത്തിയിലെ രണ്ടു വിരലുകള്‍ അറ്റ നിലയിലാണ്.നിര്‍മ്മാണത്തിനിടെ ബോംബ് പൊട്ടിത്തെറിച്ചതെന്നാണ് പോലീസ് നിഗമനം.നാടിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ആര്‍ എസ് എസ് ശ്രമത്തിന്റെ ഭാഗമാണ് ഇതെന്നും സമഗ്ര അന്വേഷണം വേണമെന്നും സി പി ഐ എം ആവശ്യപ്പെട്ടു.

സി പി ഐ എം പ്രവര്‍ത്തകന്‍ ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതിയാണ് ആലക്കാട്ടെ ബിജു.സി പി ഐ എം പ്രവര്‍ത്തകരായ രതീഷ്,എ സി നസര്‍ എന്നിവരെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ് ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ബിജു.നേരത്തെ ബിജുവിന്റെ ഓട്ടോറിക്ഷ അപകടത്തില്‍പ്പെട്ടപ്പോള്‍ ഇതില്‍ നിന്നും ബോംബുകള്‍ കണ്ടെത്തിയിരുന്നു.മുന്‍പ് വീട്ടില്‍ നടന്ന സമാനമായ സ്ഫോടനത്തില്‍ ബിജുവിന്റെ അമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News