ഒഡീഷ ഓപ്പൺ ബാഡ്മിന്റൺ ; പുരുഷ സിംഗിൾസ് കിരീടം കിരൺ ജോർജിന്

ഒഡീഷ ഓപ്പൺ ബാഡ്മിന്‍റൺ പുരുഷ സിംഗിൾസ് കിരീടം മലയാളി താരം കിരൺ ജോർജിന്. വാശിയേറിയ ഫൈനലിൽ ഒന്നിനെതിരെ രണ്ടു ഗെയിമുകൾക്ക് മധ്യപ്രദേശിന്‍റെ പ്രിയാൻഷു രജാവത്തിനെ തോൽപിച്ചാണ് കൊച്ചി സ്വദേശിയായ കിരൺ ജോർജിന്റെ സ്വർണ മെഡൽ നേട്ടം.

സീഡില്ലാ താരമായ കിരൺ ശുഭാങ്കർ ഡേ ഉൾപ്പെടെയുള്ള മുൻ നിര താരങ്ങളെ അട്ടിമറിച്ചാണ് ഫൈനലിലെത്തിയത്. മുൻ ദേശീയ ചാമ്പ്യൻ ജോർജ് തോമസിന്‍റെ മകനായ ഈ 22കാരൻ പ്രകാശ് പദുക്കോൺ അക്കാദമിയിൽ നിന്നാണ് പരിശീലനം പൂർത്തിയാക്കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News