തൊഴുവന്‍കോട് കാര്‍ ആസിഡ് ഒഴിച്ച് നശിപ്പിച്ച നിലയില്‍

തിരുവനന്തപുരം തൊഴുവന്‍കോട് കാര്‍ ആസിഡ് ഒഴിച്ച് നശിപ്പിച്ച നിലയില്‍.തൊഴിവന്‍കോട് ക്ഷേത്രത്തിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന കാറാണ് നശിപ്പിച്ചത്.ഉടമ ഹരികൃഷ്ണന്‍ പൊലീസില്‍ പരാതി നല്‍കി.

സ്ഥിരമായി ക്ഷേത്രത്തിലേക്ക് പോകുന്ന ഈ റോഡ് വശത്താണ് ഹരി കാര്‍ പാര്‍ക്ക് ചെയ്യുന്നത്.ഇന്നലെ രാത്രി പത്തരയോടെ കാര്‍ പാര്‍ക്ക് ചെയ്ത് വീട്ടിലേക്ക് പോയ ഇയ്യാള്‍ രാവിലെ വാഹനം എടുക്കാന്‍ എത്തിയപ്പോഴാണ് നശിപ്പിച്ച നിലയില്‍ കണ്ടെത്തിയത്.ആസിഡ് ഒഴിച്ചതാണെന്നാണ് പ്രാഥമിക നിഗമനം.പൊതുജനങ്ങള്‍ ഉപയോഗിക്കുന്ന വഴിയാണ് നിലവില്‍ കാര്‍ ഇവിടെ പാര്‍ക്ക് ചെയ്യുന്നത് കാരണം തര്‍ക്കമൊന്നും ഇല്ലെന്നും ഹരി പറയുന്നു.

പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.സംഭവവുമായി ബന്ധപെട്ട് അന്വേഷണം ആരംഭിച്ചതായും സിസിടിവികള്‍ ഉള്‍പ്പടെ പരിശോധിക്കുന്നതായും വട്ടിയൂര്‍ക്കാവ് പൊലീസ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News