അടുത്ത മൂന്നാഴ്ചയ്ക്കുള്ളിൽ സംസ്ഥാനത്ത് കൊവിഡ് നല്ല രീതിയിൽ കുറയും; മന്ത്രി വീണാ ജോർജ്

സംസ്ഥാനത്ത് അടുത്ത മൂന്നാഴ്ചയ്ക്കകം കൊവിഡ് കേസുകള്‍ നല്ലരീതിയില്‍ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് .ജനുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ് വിലയിരുത്തല്‍.

വരും ദിവസങ്ങളില്‍ വ്യാപനം കുറയും. നിലവില്‍ തന്നെ തിരുവനന്തപുരത്ത് കൊവിഡ് കേസുകള്‍ കുറഞ്ഞിട്ടുണ്ട്. എറണാകുളത്തും ഒരാഴ്ച കൊണ്ട് കൊവിഡ് കേസുകള്‍ കുറയുമെന്നാണ് പ്രതീക്ഷ.

നിലവില്‍ മരണസംഖ്യ വര്‍ധിക്കാത്തതും ഗുരുതരമാകുന്ന കേസുകള്‍ കുറഞ്ഞുതന്നെ നില്‍ക്കുന്നതും ആശ്വാസം നല്‍കുന്നു. കൊവിഡ് മൂന്നാംതരംഗത്തില്‍ ഒമൈക്രോണ്‍ വകഭേദമാണ് പടരുന്നത്. രോഗം ബാധിച്ച ഭൂരിഭാഗം പേരിലും ഒമൈക്രോണ്‍ വകഭേദമാണ് കണ്ടെത്തിയത്. ഒമൈക്രോണിനെ നിസാരമായി കാണരുത്. ജാഗ്രത തുടരണം. നിലവില്‍ വ്യാപനതോത് കുറഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here