എറണാകുളത്ത് ഗുണ്ടാ സംഘത്തിന്റെ ആക്രമണത്തിൽ സഹോദരങ്ങൾക്ക് വേട്ടേറ്റു

എറണാകുളം പറവൂരിൽ ഗുണ്ടാ സംഘത്തിന്റെ ആക്രമണത്തിൽ സഹോദരങ്ങൾക്ക് വേട്ടേറ്റു. വടക്കൻ പറവൂർ മാഞ്ഞാലി സ്വദേശികളായ ഷാനവാസ്, നവാസ് എന്നിവർക്കാണ് വേട്ടേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ശനിയാഴ്ച രാത്രി 10.30 ഓടെയാണ് 2 ബൈക്കുകളിലായി എത്തിയ 6 അംഗ സംഘം ഷാനവാസിനെയും സഹാേദരൻ നവാസിനെയും അക്രമിച്ചത്. ഷാനവാസിനെ തേടി എത്തിയ സംഘം ആള് മാറിയാണ് വീടിന് പുറത്ത് നിൽക്കുകയായിരുന്ന നവാസിനെ ആക്രമിച്ചത്. തുടർന്ന് ഷാനവാസല്ലെന്ന് തിരിച്ചറിഞ്ഞതോടെ സംഘം വീടിന്റെ വാതിൽ തകർന്ന് അകത്ത് കയറി ഷാനവാസിനെയും വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു.

ഒപ്പം വീട്ടിലെ ഗൃഹോപകരണങ്ങളും, ജനലുകളുമെല്ലാം തകർത്ത ശേഷമാണ് സംഘം മടങ്ങിയത്. തലയ്ക്കും, കഴുത്തിനും കൈക്കും വേട്ടേറ്റ ഷാനവാസിനെ നിലവിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വലത് കൈയ്ക്ക് പരിക്കേറ്റ സഹോദരൻ നവാസിനെ പറവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം മന്നത്തെ ഒരു ഹോട്ടലിൽ വെച്ച് ഷാനവാസും ഗുണ്ടാ സംഘത്തിൽപ്പെട്ടവരും തമിൽ ഉണ്ടായ വാക്കേറ്റമാണ് അക്രമണത്തിന് കാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തിൽ ആലുവ റൂറൽ എസ് പി കെ കാർത്തിക്കിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തിയ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here