അടിമാലി കരടിപ്പാറയില്‍ പാറക്കെട്ടില്‍ നിന്ന് കാല്‍വഴുതി വീണ് യുവാവ് മരിച്ചു

അടിമാലി കരടിപ്പാറയില്‍ പാറക്കെട്ടില്‍ നിന്ന് കാല്‍വഴുതി വീണ് യുവാവ് മരിച്ചു. കോതമംഗലം ചേലാട് സ്വദേശി ഷിബിന്‍ ആണ് മരണപ്പെട്ടത്. അപകടം നടന്ന ഉടനെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

വെള്ളത്തൂവല്‍ പോലീസ് തുടര്‍ നടപടി സ്വീകരിച്ചു.17 പേരടങ്ങുന്ന സംഘം ഇന്നലെയായിരുന്നു മൂന്നാറില്‍ വിനോദ സഞ്ചാരത്തിനെത്തിയത്. കരടിപ്പാറയിലെ ടെന്റ് ക്യാമ്പിലായിരുന്നു ഇന്നലെ രാത്രി താമസം. ഇന്ന് സമീപത്തെ പാറക്കെട്ടിലൂടെ നടക്കുമ്പോള്‍ അപകടം സംഭവിക്കുകയായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News