
ഓവനോ ബീറ്ററോ ഇല്ലാതെ Bakery style Tea Cake വീട്ടില്‍ തന്നെ ഉണ്ടാക്കാം.
ആവശ്യമായ ചേരുവകള്‍
മൈദ – 1 cup
പാല്‍പ്പൊടി – 1 tbsp
ബേക്കിംഗ് പൗഡര്‍ – 1 tsp
ഉപ്പ് – 1/8 tsp
പഞ്ചസാരപ്പൊടി – 1 cup
എണ്ണ – 1/4 tsp
ബട്ടര്‍ – 2 tbsp
പാല്‍ – 1/2 cup
മുട്ട – 2
വാനില എസ്സന്‍സ് – 1 tsp
പൈനാപ്പിള്‍ എസ്സന്‍സ് – 1/4 tsp + 1/8 tsp
മൈദ, പാല്‍പ്പൊടി, ബേക്കിംഗ് പൗഡര്‍, ഉപ്പ് എല്ലാം ഒന്നിച്ചാക്കി 3 തവണ അരിപ്പയില്‍ അരിച്ചെടുക്കുക. മിക്സിയില്‍ 2 മുട്ട, വാനില എസ്സന്‍സ്, പൈനാപ്പിള്‍ എസ്സന്‍സ് ഇട്ട് 1 മിനിട്ട് അടിക്കുക.
ഇതിലേക്ക് പഞ്ചസാരപ്പൊടി ചേര്‍ത്ത് 30 സെക്കന്‍ഡ് അടിക്കുക. എണ്ണ കൂടി ചേര്‍ത്ത് 10 സെക്കന്‍ഡ് അടിക്കുക. ഇനി ഇത് മിക്സിംഗ് ബൗളില്‍ ഒഴിച്ച് മൈദ മിക്സ് കുറേശ്ശെ ഇട്ട് ഫോള്‍ഡ് ചെയ്ത് എടുക്കുക.
ചൂടാക്കിയ പാലില്‍ ബട്ടര്‍ ഇട്ട് മെല്‍റ്റ് ചെയ്ത് എടുക്കുക. ഇത് ബാറ്ററിലേക്ക് ചേര്‍ത്തു സാവധാനം മിക്സ് ചെയ്യുക. ഇനി batter, cake tin ലേക്ക് മാറ്റി preheat ചെയ്ത Pan ല്‍ വച്ച് 40-45 മിനിട്ട് ബേക്ക് ചെയ്യുക.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here