ചിൽഡ്രൻസ് ഹോം കേസ്; പെൺകുട്ടികളിലൊരാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു

കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പെൺകുട്ടികളിൽ ഒരാൾ ആത്മഹത്യാശ്രമം നടത്തി. കൈ ഞരമ്പ് മുറിച്ചാണ് പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. പെൺകുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ തിരികെ ചിൽഡ്രൻസ് ഹോമിൽ എത്തിച്ചു.

അതേസമയം, ചിൽഡ്രൻസ് ഹോമിൽ ആറ് പെൺകുട്ടികൾ ചാടിപ്പോയ സാഹചര്യം ച‍ർച്ച ചെയ്യാൻ ശിശുക്ഷേമസമിതി യോ​ഗം ചേ‍ർന്നു. ഇതിനിടെ മകളെ വിട്ടുകിട്ടണമെന്ന് അവശ്യപ്പെട്ട് കുട്ടികളിൽ ഒരാളുടെ അമ്മ ജില്ലാ കളക്ടർക്ക് അപേക്ഷ നൽകി. ഇക്കാര്യത്തിൽ ഇന്നുതന്നെ അന്തിമ തീരുമാനമുണ്ടാകും. സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളിലൊരാൾ ഇന്നലെ ചേവായൂ‍ർ പൊലീസ് സ്റ്റേഷനിൽ നിന്ന് ചാടിപ്പോയതിൽ സ്‌പെഷ്യൽ ബ്രാഞ്ച് എസിപി ഇന്ന് റിപ്പോർട്ട് നൽകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News