മഹാത്മാ​ഗാന്ധിയെ സനാതന ഹിന്ദു എന്ന് വിശേഷിപ്പിച്ച് എം എസ് എഫ്

മഹാത്മാ​ഗാന്ധിയെ സനാതന ഹിന്ദു എന്ന് വിശേഷിപ്പിച്ച് എം എസ് എഫ് പോസ്റ്റർ. ഗാന്ധിരക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് എം എസ് എഫ് പുറത്തിറക്കിയ സോഷ്യൽ മീഡിയ പോസ്റ്ററിലാണ് ഗാന്ധിയെ ഹിന്ദുവാക്കി ചിത്രീകരിച്ചത്.

ഗാന്ധി സനാതനഹിന്ദു ഇന്ത്യയുടെ മുഖം എന്ന തലക്കെട്ടിലാണ് പോസ്റ്റർ. ഗാന്ധിജിയുടെ മതനിരപേക്ഷ മൂല്യങ്ങളെക്കുറിച്ച് പോസ്റ്ററിൽ ഒരക്ഷരം പറയുന്നില്ല. ഇന്ത്യ ഹിന്ദുക്കൾ ഭരിക്കുമെന്ന രാഹുൽ ഗാന്ധിയുടെ വിവാദ പ്രസ്താവനയുടെ ചുവട് പിടിച്ചാണ് എം.എസ്.എഫും വിവാദ പോസ്റ്ററുമായി രംഗത്തെത്തിയത്.

ലീഗ്ബി.ജെ.പി വോട്ട് വാങ്ങുമെന്നും അതിനായി ബി ജെ പിക്കാരെ കാണാൻ തയ്യാറാണെന്നും കഴിഞ്ഞ ദിവസം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം പറയുന്ന ഫോൺ സംഭാഷണം കഴിഞ്ഞ ദിവസം കൈരളി ന്യൂസ് പുറത്ത് വിട്ടിരുന്നു.

സലാമിൻ്റെ ഈ പരാമർശം ലീഗിനുള്ളിൽ വലിയ തർക്കങ്ങൾകിടയാക്കിയിരുന്നു. ഇതിന് പിന്നാലെ വിവാദ പോസ്റ്റർ പുറത്തിറക്കിയ എം.എസ്.എഫ് നേതാക്കൾക്കെതിരെയും വലിയ പ്രതിഷേധമാണുയരുന്നത്.

എം എസ് എഫിൻ്റെ സംസ്ഥാന നേതാക്കളിൽ പലരും ഈ പോസ്റ്റർ സോഷ്യൽമീഡിയയിൽ ഷെയർ ചെയ്തിരുന്നു. എം.എസ്.എഫ് പ്രവർത്തകർക്കിടക്കിൽ പോസ്റ്ററിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News