നേതാജി, പട്ടേല്‍! ഒരു സംഘിയ്ക്കു ഓര്‍ഗസമുണ്ടാക്കുന്ന പേരുകള്‍! അരെ വാഹ്!; കെ ജെ ജേക്കബ് പറയുന്നു

മഹാത്മാഗാന്ധിയെയും പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിനെയും ഉന്നംവെച്ച് അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ മധ്യപ്രദേശ് ഉന്നത വിദ്യാഭ്യാസ മന്ത്രി മോഹന്‍ യാദവിനെതിരെ മാധ്യമപ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകമുമായ കെ ജെ ജേക്കബ് .’റിപ്പബ്ലിക് ഡേ പരേഡില്‍ നേതാജിയും പട്ടേലുമുണ്ടായിരുന്നു; ഫെയ്ക്ക് രാഷ്ട്രപിതാവും ഫെയ്ക്ക് ചാച്ചായും ഇല്ല. എന്നായിരുന്നു മോഹന്‍ യാദവിന്റെ ട്വീറ്റ്.

നേതാജി, പട്ടേല്‍ തുടങ്ങിയ പേരുകള്‍ ഒരു സംഘിയ്ക്കു ഓര്‍ഗസമുണ്ടാക്കുന്ന പേരുകളാണെന്നും രാജ്യം കണ്ട ഏറ്റവും ഭീരുവായിരുന്ന മനുഷ്യന്റെ പിന്തുടര്‍ച്ചാവകാശിയായിരുന്നതുകൊണ്ടാണ് ട്വീറ്റ് കുറച്ചുകഴിഞ്ഞു അപ്രത്യക്ഷമായതെന്നും കെ ജെ ജേക്കബ് തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

‘റിപ്പബ്ലിക് ഡേ പരേഡില്‍ നേതാജിയും പട്ടേലുമുണ്ടായിരുന്നു; ഫെയ്ക്ക് രാഷ്ട്രപിതാവും ഫെയ്ക്ക് ചാച്ചായും ഇല്ല. ‘
മധ്യപ്രദേശ് വിദ്യാഭ്യാസ മന്ത്രി മോഹന്‍ യാദവിന്റെ കഴിഞ്ഞ ദിവസത്തെ ട്വീറ്റായിരുന്നു. രാജ്യം കണ്ട ഏറ്റവും ഭീരുവായിരുന്ന മനുഷ്യന്റെ പിന്തുടര്‍ച്ചാവകാശിയായിരുന്നതുകൊണ്ടാണോ എന്നറിയില്ല, ട്വീറ്റ് കുറച്ചുകഴിഞ്ഞു അപ്രത്യക്ഷമായി.
നേതാജി, പട്ടേല്‍!
ഒരു സംഘിയ്ക്കു ഓര്‍ഗസമുണ്ടാക്കുന്ന പേരുകള്‍!
അരെ വാഹ്!
എത്ര തലകുത്തിമറിഞ്ഞാലും എത്ര ചികഞ്ഞാലും ഇവര്‍ക്ക് കിട്ടാനുള്ളത് ഗാന്ധിവധക്കേസില്‍ കഷ്ട്ടിച്ചു തൂക്കുകയറില്‍നിന്നു രക്ഷപ്പെട്ട ആ ഭീരുവിനെയാണ്; പ്രതികൂട്ടില്‍ തലകുനിച്ചു നില്‍ക്കുന്ന വീരനെ.
എത്ര തിരസ്‌കരിക്കാനും തമസ്‌കരിക്കാനും ശ്രമിച്ചാലും ബാക്കിവരുന്നത് ഗാന്ധിയും നെഹ്രുവുമൊക്കെയാണ്.
ഒപ്പം,
‘എല്ലാം കണക്കിലെടുക്കുമ്പോള്‍ സവര്‍ക്കരും അയാളുടെ നേതൃത്വത്തിലുള്ള ഒരു കൂട്ടവുമാണ് ഗാന്ധിവധത്തിനുപിന്നില്‍,’ എന്ന കപൂര്‍ കമ്മീഷന്റെ കണ്ടെത്തലും.
ഫെയ്ക് ചാച്ചാ!
ഫെയ്ക് രാഷ്ട്രപിതാവ്!
കല്ലില്‍ക്കൊത്തിയിട്ട ചരിത്രത്തോട് യുദ്ധംചെയ്യാന്‍ വിധിക്കപ്പെട്ട ഒരു സംഘിയ്ക്ക് എത്തിപ്പെടാവുന്ന അതിരിനെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടു ഒരു രക്തസാക്ഷിദിനം കൂടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News