ഇവർ യഥാർത്ഥ കാവലാൾ; പൊലീസിന്റെ നന്മ മുഖം തുറന്നുകാട്ടി ഷിബിൻ കരീം ഷംസുദ്ദീൻ

പൊലീസിന്റെ നന്മ മുഖം ഫേസ് ബുക്കിലൂടെ പോസ്റ്റ് ചെയ്ത് യുവാവ്.ഓച്ചിറയിൽ പൊലീസിനെ കരിവാരി തേച്ച കോൺഗ്രസിന്റെ വർഗ്ഗീയ പ്രീണനത്തിനുള്ള മറുപടി കൂടിയാണ് പുനലൂർ സ്വദേശി ഷിബിൻ കരീം ഷംസുദ്ദീന്റെ അനുഭവ സാക്ഷ്യം.

തന്റെ നവജാത ശിഷുവിന് ലോക്ക്ഡൗൺ ദിനത്തിൽ പുത്തനുടുപ്പ് തേടി ഇറങിയ ഷിബിന് അത് തേടി കണ്ടു പിടിച്ച് നൽകിയ പൊലീസ് ഉദ്യോഗസ്ഥരെ കുറിച്ചാണ് അഭിമാനത്തോടെയും നന്ദിയോടു കൂടിയും ഷിബിൻ ഫേസ് ബുക്കിൽ കുറിച്ചത്.

ലോക്ക്ഡൗൺ ദിനത്തിൽ ശരിയായ ആവശ്യത്തിന് പുറത്തിറങുന്നവർക്ക് പൊലീസ് യഥാർത്ഥ കാവലാൾ ആയിരിക്കുമെന്ന് തെളിയിക്കുകായാണിതെന്നും ഷിബിൻ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

ഷിബിൻ കരീം ഷംസുദ്ദീന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

വൈഫിന് Pain കാരണം അർദ്ധ രാത്രിയിൽ പെട്ടെന്നുള്ള ഡെലിവറിയിൽ പതറാതെ പക്വതയോടെ കാര്യങ്ങൾ എല്ലാം ഭംഗിയായി ചെയ്യാൻ കഴിഞ്ഞതിൽ ആശ്വാസം ഉണ്ട്, ആരോഗ്യവാനായ ഒരു ആൺകുഞ്ഞിനെ കിട്ടിയതിൽ സന്തോഷവും, പക്ഷെ ശരിക്കിനും പതറി പോയത് നേരം പുലർന്നപ്പോളാണ് ഞായറാഴ്ച അല്ലെ lock down!

കുഞ്ഞിനും ഉമ്മാക്കും തുണിത്തരങ്ങൾ വേണം പെട്ടെന്നുള്ള ഡെലിവറിയിൽ വേണ്ടത്ര തയ്യാറെടുപ്പ് എടുക്കാൻ സമയം കിട്ടാത്തതോ അതോ നാളെ ലോക്ക് ഡൌൺ ആണെന്ന കാര്യം മറന്നു പോയതോ എന്ത് വേണേലും പറയാം.. പക്ഷെ ഇൻഫെക്ഷൻ ഉണ്ടാകാൻ സാധ്യത ഉള്ളത് കൊണ്ട് പുതിയ തുണിത്തരങ്ങൾ വാങ്ങിച്ചേ പറ്റു, പുനലൂർകാരുടെ സ്വഭാവം നന്നായി അറിയാവുന്നത് കൊണ്ട് ഒരൊറ്റ തുണി കട തുറക്കില്ല എന്ന് അന്വേഷണത്തിൽ ബോധ്യം ആയപ്പോൾ രാവിലെ തന്നെ കൊല്ലത്ത് സ്വന്തം വീട്ടിലേക്ക്.. അവിടെ കട തുറക്കില്ല എന്ന് മാത്രമല്ല വിളിച്ചാൽ തെറി കേൾക്കുന്ന അവസ്ഥ

” ആയിരം രൂപയ്ക്ക് വേണ്ടി കട തുറന്നു ഇരുപതിനായിരം രൂപയുടെ ഫൈൻ അടയ്ക്കാൻ വയ്യാ “
പലർക്കും പേടി പോലീസിനെ എന്നാൽ പിന്നെ രണ്ടും കല്പ്പിച്ചു കുണ്ടറയിൽ ചെക്കിങ് ഡ്യൂട്ടിയിൽ ഉള്ള പോലീസുകാരുടെ മുന്നിൽ തന്നെ ഞാൻ വണ്ടി നിർത്തി കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തിയപ്പോൾ അവർ കുരീപള്ളി റൂട്ടിലേക്ക് വിടാൻ പറഞ്ഞു എന്തെങ്കിലും കട തുറക്കും എന്നുറപ്പിൽ പക്ഷെ നിരാശ ആയിരുന്നു ഫലം, ഒടുവിൽ ചുറ്റി കറങ്ങി മൊ‌തീൻമുക്കിൽ എത്തിയപ്പോൾ വീണ്ടും ചെക്കിങ് സബ് ഇൻസ്‌പെക്ടർ സതീഷ് സാർ, സിവിൽ പോലീസ് ഓഫീസർ ഗോപകുമാർ സാർ പോലീസുകാർക്ക് എതിരെ ഉള്ള പലരുടെയും നെഗറ്റീവ് കാഴ്ചപ്പാട് പൊളിച്ചടക്കി തന്നവരായത് കൊണ്ട് ഇവരുടെ പേര് ആദ്യമേ പറയുന്നത്…

വെറും കുറച്ച് തുണികൾ വാങ്ങിക്കാൻ പരാജയപ്പെട്ടതിന്റെ എന്റെ വിഷമവും ദേഷ്യവും കരച്ചിലും കണ്ട ആ പോലീസുകാർ ഒരു കുടുംബാംഗത്തെ പോലെ എന്നെ നല്ലത് പറഞ്ഞു ആശ്വസിപ്പിക്കുകയും എന്റെ ഫോണിൽ നിന്ന് വീട്ടിൽ വിളിച്ചു ടെൻഷൻ അടിക്കേണ്ട യാതൊരു കാര്യവും ഇല്ലെന്ന് പറഞ്ഞു ആശ്വസിപ്പിക്കുകയും അവർ രണ്ട് പേരും രണ്ട് ദിക്കിൽ ഓടുകയും ഒടുവിൽ അന്വേഷണത്തിൽ ഒരു കട മുതലാളിയുടെ നമ്പർ കണ്ടെത്തുകയും ഉടൻ വിളിച്ചു വരുത്തുകയും എനിക്ക് ആവിശ്യം ഉള്ള സാധനങ്ങൾ എടുത്തു തരികയും മാത്രമല്ല ബില്ല് വരെ അടയ്ക്കാൻ അവർ സ്വന്തം പോക്കറ്റിൽ പൈസ എടുക്കുകയും ചെയ്തു ആവിശ്യത്തിന് കാഷ് ഉള്ളത് കൊണ്ട് ഞാൻ തടഞ്ഞു… എത്രയും പെട്ടെന്ന് പുനലൂരിലേക്ക് എത്താൻ എല്ലാ ഏർപ്പാടും ചെയ്തു തോളിൽ തട്ടിയാണ് അവർ എന്നെ വിട്ടത്… ലോക്ഡൗണ്‍ സമയത്ത് എല്ലാവരും വീടിനുള്ളില്‍ സുരക്ഷിതരായിരിക്കുമ്ബോള്‍ ഏറ്റവും അധികം ബുദ്ധിമുട്ടുന്നത് കൊടും ചൂടിൽ നാട്ടുച്ചയ്ക്ക് ഡ്യൂട്ടി ചെയുന്ന ഇവർ തന്നെയാണ്…..

അനാവശ്യമായി പുറത്തേക്കിറങ്ങുന്നവര്‍ക്കെതിരെ പോലീസ് കര്‍ശന നടപടിയെടുക്കുന്നത് ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുമ്ബോഴും നിരവധി നിരാലംബര്‍ക്ക് തണലാവുകയാണ് കാക്കിക്കുള്ളിലെ നന്മനിറഞ്ഞവര്‍… മനസാക്ഷി ഉള്ളവർ ജീവിതത്തിൽ വിജയിക്കും സല്യൂട്ട് യു സതീഷ് സാർ, ഗോപകുമാർ സാർ.. ഒപ്പം ഓടി വന്നു കട തുറന്ന ബിസ്മി textiles ഉള്ള പേര് അറിയാത്ത പയ്യനും… ഇതറിയുമ്പോൾ പലരും ലോക്ക് ഡൗണിനെ പഴിക്കാറുണ്ടാകും അനാവശ്യമെന്ന് കുറ്റപ്പെടുത്താറുണ്ടാകും.. പക്ഷെ എന്റെ അഭിപ്രായത്തിൽ നമ്മൾ കുറ്റപ്പെടുത്തേണ്ടത് നമ്മൾ നമ്മളെ തന്നെയാണ് കൃത്യമായ കോവിഡ് പ്രോട്ടോകോൽ പാലിച്ചു, അകലം പാലിച്ചു, മാസ്ക് ധരിച്ചു, sanitiser തേച്ച് ചിട്ടയോടെ നീങ്ങിയിരുന്നെങ്കിൽ ഒരുപക്ഷെ ലോക്ക് ഡൌൺ എന്ന നരകയാതന നമുക്ക് ഭാവിയിൽ കാണേണ്ടി വരില്ല…..

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News