യുവാക്കളെ ആകര്‍ഷിക്കാന്‍ ഥാറിന്റെ കിടിലന്‍ പരസ്യവുമായി മഹീന്ദ്ര

വാഹന വിപണിയില്‍ സമാനതകളില്ലാത്ത വിജയം നേടിയ വാഹനമാണ് മഹീന്ദ്രയുടെ ലൈഫ് സ്റ്റൈല്‍ എസ്.യു.വിയായ ഥാര്‍. അവതരണം മുതല്‍ തന്നെ സെഗ്മെന്റിന്റെ മേധാവിത്വം വഹിക്കുന്ന ഈ വാഹനത്തെ സാഹസിക ഇഷ്ടപ്പെടുന്ന ഉപയോക്താക്കളിലേക്ക് എത്തിക്കുന്നതിനായി ഥാറിന്റെ പുതിയ പരസ്യ കാമ്പയിനുമായി രംഗത്തെത്തിയിരിക്കുകയാണ് നിര്‍മാതാക്കളായ മഹീന്ദ്ര.

എക്‌സ്‌പ്ലോര്‍ ദി ഇംപോസിബിള്‍ എന്ന ഥാറിന്റെ പരസ്യവാചകത്തെ കൂടുതല്‍ അര്‍ഥവത്താക്കാനാണ് പുതിയ പരസ്യ കാമ്പയിനിന്റെ പ്രധാന ലക്ഷ്യമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. ഥാറിന്റെ വര്‍ധിച്ചുവരുന്ന ഉപയോക്താക്കളിലേക്ക് കൂടുതല്‍ യുവാക്കളെ ആകര്‍ഷിക്കുന്നതിനായാണ് കൂടുതല്‍ ആകര്‍ഷകമായ പരസ്യ കാമ്പയിന്‍ ഒരുക്കുന്നതെന്നാണ് മഹീന്ദ്ര അഭിപ്രായപ്പെടുന്നത്.

ജനപ്രിയ ബോളിവുഡ് ചിത്രത്തിലെ പാട്ടിന്റെ പുനരാവിഷ്‌കരണമായാണ് ഥാറിന്റെ പുതിയ പരസ്യം ആവിഷ്‌കരിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ ഫെയ്‌സ്ബുക്ക് യുട്യൂബ് ഉള്‍പ്പെടെയുള്ള മഹീന്ദ്രയുടെ സമൂഹ മാധ്യമങ്ങളിലൂടെ ഈ പരസ്യ വീഡിയോ പുറത്തുവിട്ടിട്ടുണ്ട്.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഉള്‍പ്പെടെയുള്ള പ്രാദേശിക ഭാഷകളിലും ഈ പരസ്യം എത്തുന്നുണ്ട്.2020 ഓഗസ്റ്റിലാണ് മഹീന്ദ്രയുടെ ലൈഫ് സ്റ്റൈല്‍ എസ്.യു.വി. വാഹനമായ ഥാര്‍ പുതിയ കെട്ടിലും മട്ടിലും വിപണിയില്‍ അവതരിപ്പിച്ചത്. എ.എക്‌സ്. എല്‍.എക്‌സ്. എന്നീ രണ്ട് വേരിയന്റുകളിലാണ് ഥാര്‍ വിപണിയില്‍ എത്തിയിട്ടുള്ളത്. ഹാര്‍ഡ് ടോപ്പ്, സോഫ്റ്റ് ടോപ്പ് എന്നീ റൂഫുകളുമായി എത്തിയിട്ടുള്ള ഥാറിന് 12.10 ലക്ഷം രൂപ മുതല്‍ 14.15 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറും വില.

പെട്രോള്‍-ഡീസല്‍ എന്‍ജിനുകളിലും ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്‍സ്മിഷനുകളിലുമാണ് ഥാര്‍ എത്തുന്നത്. 2.0 ലിറ്റര്‍ എംസ്റ്റാലിന്‍ പെട്രോള്‍, 2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എന്‍ജിനുകളാണ് ഥാറിലുള്ളത്. പെട്രോള്‍ എന്‍ജിന്‍ 150 ബിഎച്ച്പി പവറും 320 എന്‍എം ടോര്‍ക്കും, ഡീസല്‍ എന്‍ജിന്‍ 130 ബിഎച്ച്പി പവറും 300 എന്‍എം ടോര്‍ക്കുമേകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like