എസ്‌ടിആറും എസ്‌ജെ സൂര്യയും മുഖ്യവേഷങ്ങളിൽ ! ഡ്രൈവിം​ഗ് ലൈസൻസ് തമിഴിലേക്ക്

മലയാളത്തിലെ ഹിറ്റ് ചിത്രമായ ഡ്രൈവിംഗ് ലൈസൻസിന്റെ തമിഴ് റിമേക്ക് ഒരുങ്ങുന്നു. തമിഴ് മാധ്യമമായ ‘വലൈ പേച്ച്’ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത്.

സമീപകാല ഹിറ്റ് തമിഴ് ചിത്രം ‘മാനാടി’ലെ കയ്യടി നേടിയ കോമ്പിനേഷനായ ചിലമ്പരസനും എസ്‌‌ജെ സൂര്യയുമായിരിക്കും തമിഴിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുക.

വാലു,സ്കെച്ച്, സംഗത്തമിഴന്‍ എന്നീ ചിത്രങ്ങളൊരുക്കിയ വിജയ് ചന്ദര്‍ ആവും സംവിധായകന്‍. അതേസമയം പ്രോജക്റ്റ് സംബന്ധിച്ച് ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഇതുവരെ പുറത്തെത്തിയിട്ടില്ല. ഡ്രൈവിംഗ് ലൈസന്‍സിന്‍റെ ഹിന്ദി റീമേക്ക് അണിയറയിൽ ഒരുങ്ങുകയാണ്.

സെല്‍ഫി എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ അക്ഷയ് കുമാറും ഇമ്രാന്‍ ഹാഷ്‍മിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News