ഞൊടിയിടയിൽ ഉണ്ടാക്കാം രുചികരമായ ഒരു പലഹാരം

വീട്ടിൽ അപ്രതീക്ഷിതമായി അതിഥികൾ വിരുന്നെത്തിയോ….ബേക്കറിയിലേക്ക് ഓടാതെ രുചികരമായ ഒരു സ്നാക്സ് തയ്യാറാക്കി അവര്‍ക്ക് കൊടുക്കാം.

വീട്ടിൽ അപ്രതീക്ഷിതമായി അതിഥികൾ വിരുന്നെത്തുമ്പോൾ അവർക്ക് കഴിക്കാൻ എന്ത് നൽകുമെന്നാലോചിച്ചു നാം പലപ്പോഴും കുഴങ്ങിപ്പോകാറുണ്ട്. ഞൊടിയിടയിൽ രുചികരമായ ഒരു സ്നാക്സ് വിളമ്പി അവരെ അത്ഭുതപ്പെടുത്തിയാലോ?

ആവശ്യമായ ചേരുവകൾ

മൈദ – 250 ഗ്രാം
അയമോദകം – 1/2 ടീ സ്പൂൺ
പഞ്ചസാര – 1 ടേബിൽ സ്പൂൺ
ബേക്കിംഗ് പൗഡർ – 1/2 ടീസ്പൂൺ
നെയ്യ്‌ – 2 ടേബിൽ സ്പൂൺ
എണ്ണ – വറുക്കാൻ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ചേരുവകൾ എല്ലാം ചേർത്ത് ചപ്പാത്തിക്ക് കുഴയ്ക്കുന്നതു പോലെ കുഴയ്ക്കുക. ഈ മാവ് കുറച്ചു കട്ടിയായി പരത്തി എടുക്കണം. അതിൽ നിന്ന് ഒരു ചെറിയ കുപ്പിയുടെ അടപ്പ്‌ ഉപയോഗിച്ച് ചെറുതായി മുറിച്ചെടുക്കുക.

ഇത് എണ്ണയിൽ വറത്തെടുക്കാം. എളുപ്പത്തിൽ തയ്യാറാക്കാവുന്ന അടിപൊളി പലഹാരം റെഡി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News