ഇത് ചരിത്ര നേട്ടം: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേടി 21-ാം ഗ്രാന്‍ഡ്സ്ലാം കിരീടം സ്വന്തമാക്കി റഫേൽ നദാല്‍

ആസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസ് പുരുഷ കിരീടം റഫേൽ നദാലിന്. ഫൈനലില്‍ ഡാനിയേൽ മെദ്‌വദേവിനെ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ തോൽപിച്ചാണ് നദാലിന്റെ ചരിത്ര കിരീട നേട്ടം. ടെന്നീസില്‍ 21 ഗ്രാന്‍ഡ്സ്ലാം കിരീടം നേടുന്ന ആദ്യ പുരുഷതാരം എന്ന റെക്കോഡാണ് നദാല്‍ സ്വന്തം പേരില്‍ കുറിച്ചത്.

രണ്ട് സെറ്റ് പിന്നിട്ട നിന്ന ശേഷമായിരുന്നു നദാലിന്റെ ഗംഭീര തിരിച്ചുവരവ്. നദാലിന്റെ ഇരുപത്തിയൊന്നം ഗ്ലാൻസ്ലാം കിരീടമാണിത്. സ്‌കോര്‍; 2-6, 6-7, 6-4, 6-4, 7-5

ഇറ്റലിയുടെ മാറ്റിയോ ബരേറ്റിനിയെ തോല്‍പ്പിച്ചെത്തിയ റാഫയിലേക്കായിരുന്നു ടെന്നീസ് ലോകത്തിന്റെ കണ്ണുകള്‍ മുഴുവനും. ഫെഡററെയും ജോകോവിച്ചിനെയും മറികടന്ന് കോർട്ടിലെ രാജകുമാരനാകാന്‍ ഇന്നത്തെ ഒരൊറ്റ ജയം മാത്രം മതിയായിരുന്നു നദാലിന്. മൂവരും ഇതിനോടകം നേടിയത് 20 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളായിരുന്നു‍. ആറാം തവണയാണ് നദാല്‍ ആസ്ത്രേലിയന്‍ ഓപ്പണ്‍ ഫൈനലിലെത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel