കൊവിഡ് നിയന്ത്രണം ലംഘിച്ചു;പയ്യോളി നഗരസഭാ ചെയർമാനും കൗൺസിലർക്കുമെതിരെ കേസ്

കോഴിക്കോട് പയ്യോളി നഗരസഭാ ചെയർമാനും കൗൺസിലർക്കുമെതിരെ കേസ് കൊവിഡ് നിയന്ത്രണം ലംഘിച്ചതിന് കേസ്.

കോൺഗ്രസ് നേതാവായ ചെയർമാൻ വടക്കയിൽ ഷഫീഖ്, കൗൺസിലർ സിജിന മോഹനൻ എന്നിവർക്കെതിരെ പയ്യോളി പൊലീസാണ് കേസ് എടുത്തത്. കൊവിഡ് വാരാന്ത്യ നിയന്ത്രണം ലംഘിച്ച് ഞായറാഴ്ച റോഡ് ഉദ്ഘാടനം 50 ൽ പരം ആളുകളെ പങ്കെടുപ്പിച്ച് നടത്തിയതിനാണ് കേസ്. സിപിഐ (എം) കിഴൂർ നോർത്ത് ബ്രാഞ്ച് സെക്രട്ടറി നൽകിയപരാതിയിലാണ് പൊലീസ് നടപടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News