പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം

പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും.രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തോടെ സഭാ സമ്മേളനം ആരംഭിക്കും. നാളെ പൊതു ബജറ്റ് അവതരിപ്പിക്കും.അതേസമയം പെഗാസസ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സഭ പ്രക്ഷുബ്ധമാകും.. പെഗാസസ് വിഷയത്തിൽ ഐ ടി മന്ത്രി അശ്വിനി വൈഷ്ണവിനെതിരെ കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജൻ ചൗധരി അവകാശ ലംഘനത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്.

കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളോടെയാണ് പാർലമെന്റ് സമ്മേളന നടപടികൾ നടക്കുക. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ സഭാ നടപടികൾ ആരംഭിക്കും.

48 മണിക്കൂറിനിടെയുള്ള ആര്‍ ടി പി സി ആര്‍ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ള അംഗങ്ങൾക്ക് മാത്രമേ സഭയിൽ പ്രവേശനം ഉണ്ടാകു. ബജറ്റ് സമ്മേളനത്തിന്‍റെ ഭാഗമായി ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു രാജ്യസഭാ കക്ഷി നേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ട്.

വീഡിയോ കോണ്‍ഫറൻസ് വഴിയാണ് യോഗം ചേരുക. നാളെ ധനമന്ത്രി നിർമലാ സീതാരാമൻ പൊതു ബജറ്റ് അവതരിപ്പിക്കും. ബജറ്റിന് ശേഷമാകും കൊവിഡ് ക്രമീകരണങ്ങൾ നിലവിൽ വരിക. അത് പ്രകാരം ഫെബ്രുവരി 2 മുതൽ ലോക്സഭയും രാജ്യസഭയും വേറെ വേറെ സമയങ്ങളിൽ ആകും സമ്മേളിക്കുക.

രാജ്യസഭ രാവിലെ 9 മണിക്ക് ആരംഭിക്കും. ഉച്ചക്ക് 2 മണി വരെയാകും രാജ്യസഭ സമ്മേളിക്കുക. 4 മണിക്ക് ലോക്സഭയും ചേരും. ബഡ്ജറ്റ് സമ്മേളനത്തിന്റെ ആദ്യ ഘട്ടം ഫെബ്രുവരി 11ന് അവസാനിക്കും.

രണ്ടാം ഘട്ടം മാർച്ച് 14 ഏപ്രിൽ 8 ന് അവസാനിക്കുന്ന രീതിയിൽ ആണ് സമ്മേളനം ക്രമീകരിച്ചിട്ടുള്ളത്. അതേസമയം പെഗാസസ് ചാര സോഫ്റ്റ് വെയർ കേന്ദ്രസർക്കാർ വാങ്ങിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്ന സഹചര്യത്തിൽ പ്രതിപക്ഷ പ്രതിഷേധത്തിൽ സഭ പ്രക്ഷുബ്ധമാകുമെന്ന് ഉറപ്പാണ്. അതിന്റെ തുടക്കം എന്ന നിലയിൽ ഐ ടി മന്ത്രി അശ്വിനി വൈഷ്ണവിനെതിരെ കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധീര്‍രഞ്ജൻ ചൗധരി അവകാശ ലംഘനത്തിന് നോട്ടിസ് നൽകിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here