ആരും പട്ടിണി കിടക്കരുത്; അന്നം നൽകാൻ ഡിവൈഎഫ്ഐ പ്രവർത്തകരുണ്ട്

കൊവിഡ് കാലത്ത് ആരും പട്ടിണി കിടക്കാതിരിക്കാൻ കോഴിക്കോട് നഗരത്തിൽ സമൂഹ അടുക്കള ആരംഭിച്ച് ഡി വൈ എഫ് ഐ. കൊവിഡ് ബാധിതരായി വീടുകളിൽ കഴിയുന്നവർക്ക് ഡി വൈ എഫ് ഐ പ്രവർത്തകർ ഇവിടെ നിന്ന് ഭക്ഷണം വീടുകളിൽ എത്തിച്ച് നൽകും.

കൊവിഡിൻ്റെ ഒന്നും, രണ്ടും തരംഗ സമയത്ത് സഹായവുമായി വീടുകളിൽ എത്തിയതിൻ്റെ തുടർച്ചയായാണ് കോഴിക്കോട്ടെ ഡി വൈ എഫ് ഐ പ്രവർത്തകർ സമൂഹ അടുക്കള ആരംഭിച്ചത്. കൊവിഡ് ബാധിതരായി വീടുകളിൽ കഴിയുന്ന ആളുകൾക്കും സഹായികൾക്കും സമൂഹ അടുക്കളയിൽ നിന്ന് ഭക്ഷണം എത്തിക്കും.

ടൗൺ ബ്ലോക്ക് കമ്മിറ്റിയാണ് കോഴിക്കോട് നഗരത്തിൽ സമൂഹ അടുക്കള തുടങ്ങിയത്. ജില്ലാ തല ഉദ്ഘാടനം ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി, വി വസീഫ് നിർവഹിച്ചു.

വിഭവസമാഹരണത്തിലൂടെയാണ് സമൂഹ അടുക്കളയിലേക്കുള്ള സാധനങ്ങൾ ശേഖരിക്കുന്നത്. ജില്ലയിൽ ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ സമൂഹ അടുക്കളകൾ തുടങ്ങും. മഹാമാരിക്കാലത്ത് ആരും പട്ടിണികിടക്കരുതെന്ന മുഖ്യമന്ത്രിയുടെ ആഹ്വാന പ്രകാരമാണ് ഭക്ഷണ വിതരണം വീണ്ടും ആരംഭിച്ചതെന്ന് ഡി വൈ എഫ് ഐ നേതാക്കൾ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News