ആർസിസിയിൽ കഴിയുന്ന കുഞ്ഞിനെ സഹായിക്കാൻ ക്രിക്കറ്റ് ടൂർണമെന്റ് നടത്തി ഡിവൈഎഫ്ഐ

തിരുവനന്തപുരം ആർസിസിയിൽ ചികിത്സയിൽ കഴിയുന്ന കുഞ്ഞിനെ സഹായിക്കാൻ ക്രിക്കറ്റ് ടൂർണമെന്റ് നടത്തി ധനസഹായം സമാഹരിച്ച് ഡിവൈഎഫ്ഐ.

ഡിവൈഎഫ്ഐ തിരുവനന്തപുരം മുട്ടപ്പലം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിവൈഎഫ്ഐ കീർത്തിമുക്ക് യൂണിറ്റാണ് ആദിദേവ് എന്ന കുഞ്ഞിനെ സഹായിക്കാൻ ക്രിക്കറ്റ് ടൂർണമെന്റ് നടത്തിയത്.

അഡ്വ.വി ജോയി എം എൽ എ ധനസഹായം കൈമാറി.ഡിവൈഎഫ്ഐ മുട്ടപ്പലം മേഖലാ പ്രസിഡന്റ്‌ എൻ ആർ റിനു, ജോയിൻ്‍റ് സെക്രട്ടറി ബിലാൽ, യൂണിറ്റ് പ്രസിഡന്റ്‌ സിദ്ധിഖ്, സെക്രട്ടറി നീതുവിനോദ്, തുടങ്ങിവർ പങ്കെടുത്തു.

ഡിവൈഎഫ്ഐ കീർത്തിമുക്ക് യൂണിറ്റ് കമ്മിറ്റി അംഗം അശ്വതിയുടെ മകനാണ് ആദിദേവ് .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News