ഐ എസ് എല്‍ ; കേരളാ ബ്ലാസ്റ്റേഴ്സിന് സീസണിലെ രണ്ടാം തോല്‍വി

ഐ എസ് എല്‍ ഫുട്ബോളില്‍ കേരളാ ബ്ലാസ്റ്റേഴ്സിന് സീസണിലെ രണ്ടാം തോല്‍വി.ബെംഗളുരു എഫ് സി എതിരില്ലാത്ത ഒരു ഗോളിന് ബ്ലാസ്റ്റേഴ്സിനെ തോല്‍പിച്ചു.

56-ാം മിനുട്ടില്‍ നവോറം റോഷന്‍ സിങ് നേടിയ ഗോളാണ് ബെംഗളുരുവിന് വിജയം സമ്മാനിച്ചത്. തോറ്റെങ്കിലും 12 മത്സരങ്ങളില്‍ നിന്ന് 20 പോയിന്‍റുമായി പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്.

14 മത്സരങ്ങളില്‍ നിന്നും 20 പോയിന്‍റുമായി നാലാം സ്ഥാനത്താണ് ബിഎഫ്സി. ഫെബ്രുവരി നാലിന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്‍റെ അടുത്ത മത്സരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News