യുഎഇയ്ക്ക് നേരേ വീണ്ടും ഹൂതി ആക്രമണം

യുഎഇയ്ക്ക് നേരേ വീണ്ടും ഹൂതി ആക്രമണം. ഹൂതി വിമതർ അയച്ച ബാലിസ്റ്റിക് മിസൈൽ തടുത്തു നശിപ്പിച്ചതായി യുഎഇ പ്രതിരോധമന്ത്രാലയം അറിയിച്ചു.

അബുദാബിയിലാണ് ഹൂതി ആക്രമണം ഉണ്ടായത് . സംഭവത്തിൽ ആളപായമുണ്ടായിട്ടില്ലെന്നു പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. ആളൊഴിഞ്ഞ പ്രദേശത്താണ് മിസൈലിന്റെ അവശിഷ്ടങ്ങൾ വീണതെന്നും മന്ത്രാലയം അറിയിച്ചു.

അടുത്തിടെ ഇത് മൂന്നാം തവണയാണ് ഹൂതികൾ യുഎഇക്ക് നേരെ മിസൈൽ ആക്രമണം നടത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News