
പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി . രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്റെ നയ പ്രഖ്യാപനത്തോടെയാണ് ബജറ്റ് സമ്മേളനം ആരംഭിച്ചത്.
രാജ്യത്തിന്റെ സ്വാശ്രയത്വത്തിനാണ് പ്രാധാന്യമെന്നും അടുത്ത 25 വർഷത്തേക്കുള്ള ലക്ഷ്യം മുന്നോട്ട് വെയ്‌ക്കാനുള്ള സമയമാണിതെന്നും രാഷ്‌ട്രപതി പറഞ്ഞു. കൊവിഡിന്റെ 3-ാം വർഷത്തിലാണ് നമ്മൾ. വാക്‌സിൻ ജനങ്ങളുടെ ആത്‌മവിശ്വാസം വർദ്ധിപ്പിച്ചുവെന്നും രാഷ്‌ട്രപതി പറഞ്ഞു.
രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി വിശദീകരിക്കുന്ന സാമ്പത്തികസർവേ ഇന്ന് വൈകിട്ടും , പൊതുബജറ്റ് നാളെയും അവതരിപ്പിക്കും.
കൊവിഡിന്റെയും യു.പി, പഞ്ചാബ് ഉൾപ്പെടെ അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളുടെയും പശ്ചാത്തലത്തിൽ സമ്മേളനത്തിന്റെ ആദ്യഘട്ടം പത്തുദിവസമേ ഉണ്ടാകൂ. ഫെബ്രുവരി 11 വരെയാണ് ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം. രണ്ടാം ഘട്ടം മാർച്ച് 14 ന് ആരംഭിച്ച് ഏപ്രിൽ എട്ടിന് അവസാനിക്കും.
അതേസമയം വിവിധ വിഷയങ്ങൾ ഉയർത്തി ഈ സമ്മേളനവും പ്രക്ഷുബ്ധം ആക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. പെഗാസസ് അടക്കമുള്ള വിഷയങ്ങൾ ആകും സഭയിൽ പ്രതിപക്ഷം ഉന്നയിക്കുക.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here