മൈക്രോമാക്‌സ് ഇന്‍ നോട്ട് 2 ഇന്ന് മുതല്‍ വില്‍പ്പനയ്ക്ക്

മൈക്രോമാക്‌സ് ഇന്‍ നോട്ട് 2 ഇന്ന് മുതല്‍ വില്‍പ്പനയ്ക്ക്. പിന്നില്‍ മൂന്ന് ക്യാമറകളുള്ള ഗ്യാലക്‌സി എസ് 20 ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ് ഇന്‍ നോട്ട് 2 . ബിജറ്റ് വിഭാഗത്തിന് ഡിസൈന്‍ രസകരമാണ്. മൈക്രോമാക്‌സ് ഇന്‍ നോട്ട് 2 ന് രണ്ട് ബ്ലാക്ക് ബ്രൌണ്‍ നിറങ്ങളിലുള്ള മോഡലുകളാണ് ഉള്ളത്. ഇതിന് അതിശയിപ്പിക്കുന്ന ഗ്ലാസ് ഫിനിഷ് പിന്നിലുണ്ട്. എല്ലാ വശങ്ങളിലും വളരെ ഇടുങ്ങിയ ബെസലുകളുള്ള ഒരു പഞ്ച്-ഹോള്‍ ഡിസ്പ്ലേയോടെയാണ് ഇന്‍ നോട്ട് 2 വരുന്നത്.

ഇതിന് അമോലെഡ് ഡിസ്‌പ്ലേയാണ് ഉള്ളത്. ഫ്ലിപ്പ്കാര്‍ട്ട് വഴിയും മൈക്രോമാക്‌സ് സൈറ്റ് വഴിയുമാണ് വില്‍പ്പന. മൈക്രോമാക്‌സ് നോട്ട് 2 ന്റെ 4ജിബി റാം+64 ജിബി സ്റ്റോറേജ് പതിപ്പിന് വില 13,490 രൂപയാണ്. ഇപ്പോള്‍ അവതരണ വിലയായി ഈ ഫോണ്‍ 12,490 രൂപയ്ക്ക് ലഭിക്കും. ഇത് താല്‍ക്കാലികമായാണ്. ഇതിന് പുറമേ ഫ്‌ലിപ്പ്കാര്‍ട്ട് 10 ശതമാനം ഡിസ്‌ക്കൌണ്ട് സിറ്റി കാര്‍ഡ് ഉടമകള്‍ക്കും, 5 ശതമാനം ക്യാഷ്ബാക്ക് ഓഫര്‍ ആക്‌സിസ് ബാങ്ക് ഉപയോക്താക്കള്‍ക്കും നല്‍കുന്നു.

സ്പെസിഫിക്കേഷനുകള്‍ അനുസരിച്ച്, പഞ്ച്-ഹോള്‍ സജ്ജീകരണത്തോടുകൂടിയ 6.43-ഇഞ്ച് ഫുള്‍ എച്ച്ഡി 1,080×2,400 പിക്‌സല്‍ അമോലെഡ് ഡിസ്‌പ്ലേയാണ് മൈക്രോമാക്‌സ് ഐഎന്‍ നോട്ട് 2 ന് ഉള്ളത്, ഒക്ടാ-കോര്‍ മീഡിയടെക് ഹീലിയോ ജി95 പ്രൊസസറാണ് ഇത് നല്‍കുന്നത്. മൈക്രോ എസ്ഡി കാര്‍ഡിനുള്ള പിന്തുണയ്‌ക്കൊപ്പം ഐഎന്‍ നോട്ട് 1-ല്‍ 4 ജിബി റാമും 64 ജിബി സ്റ്റോറേജും മൈക്രോമാക്‌സ് നല്‍കുന്നു.

ഫോട്ടോഗ്രാഫിക്കായി, നോട്ട് 2 ന് ക്വാഡ് റെയര്‍ ക്യാമറ സെറ്റപ്പാണ് ഉള്ളത്. 48 മെഗാപിക്സല്‍ പ്രധാന ക്യാമറയും 5 മെഗാപിക്സല്‍ സെക്കന്‍ഡറി ക്യാമറയും പിന്നില്‍ രണ്ട് 2 മെഗാപിക്സല്‍ ക്യാമറകളും ഉണ്ട്, അതേസമയം സെല്‍ഫികള്‍ക്കായി ഒരു 16 മെഗാപിക്സല്‍ ക്യാമറ നല്‍കുന്നു. 18 വാട്സ് ഫാസ്റ്റ് ചാര്‍ജിംഗുള്ള 5000 എംഎഎച്ച് ബാറ്ററിയാണ് നോട്ട് 2-നെ പിന്തുണക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News