പ്രതി ചാടിപ്പോയ സംഭവം ; 2 പൊലീസുകാർക്ക് സസ്പെൻഷൻ

ചേവായൂർ സ്റ്റേഷനിൽ നിന്ന് കോഴിക്കോട് ചിൽഡ്രൻസ് ഹോം കേസ് പ്രതി ചാടിപ്പോയ സംഭവത്തിൽ 2 പൊലീസുകാർക്ക് സസ്പെൻഷൻ. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എ എസ് ഐ സജി, സിവിൽ പൊലീസ് ഓഫീസർ ദിലീഷ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഷൻ്റ് ചെയ്തത്. അതേ സമയം ചിൽഡ്രൻസ് ഹോമിൽ നിന്ന് ഒരു കുട്ടിയെ അമ്മയ്ക്കൊപ്പം വിട്ടു.

ചേവായൂർ സ്റ്റേഷനിൽ നിന്ന് കോഴിക്കോട് ചിൽഡ്രൻസ് ഹോം കേസ് പ്രതി ചാടിപ്പോയ സംഭവത്തിലാണ് പൊലീസുകാർക്ക് എതിരെ നടപടി.ഡ്യൂട്ടിയിൽ വീഴ്ച വരുത്തിയ ചേവായൂർ സ്റ്റേഷനിലെ എ എസ് ഐ സജി, സിവിൽ പൊലീസ് ഓഫീസർ ദിലീഷ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഷൻ്റ് ചെയ്തത്.

പൊലീസുകാർക്ക് ജാഗ്രത കുറവ് ഉണ്ടായെന്നാണ് കണ്ടെത്തൽ. സ്പെഷ്യൽ ബ്രാഞ്ച് എ സി പി യുടെ റിപ്പോർട്ടിന്മേൽ സിറ്റി പൊലീസ് കമ്മീഷണർ എ വി ജോർജാണ് നടപടി എടുത്തത്. ശനിയാഴ്ച വൈകീട്ടാണ് പോക്സോ കേസ് പ്രതിയായ കൊടുങ്ങല്ലൂർ സ്വദേശി ഫെബിൻ റാഫി സ്റ്റേഷനിൽ നിന്ന് ഓടി രക്ഷപ്പെട്ടത്.

പിന്നീട് ഫെബിനെ പൊലീസ് പിടികൂടിയിരുന്നു. അതേസമയം ചിൽഡ്രൻസ് ഹോമിൽ നിന്ന് ചാടിപ്പോയ കുട്ടികൾ നിലപാട് മാറ്റിയത് പരിശോധിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു. തെളിവുകളുടേയും കുട്ടികൾ നൽകിയ മൊഴിയും അടിസ്ഥാനമാക്കിയാണ് കേസെടുത്തതെന്നും കമ്മീഷണർ എ വി ജോർജ് വ്യക്തമാക്കി.

ചിൽഡ്രൻസ് ഹോമിൽ നിന്ന് ചാടിപ്പോയ കുട്ടികളിൽ ഒരാളെ അമ്മയ്ക്കൊപ്പം വിട്ടു. കുട്ടിയെ വിട്ടു കിട്ടണം എന്നാവശ്യപ്പെട്ട് അമ്മ ജില്ലാ കളക്ടർക്ക് അപേക്ഷ നൽകിയിരുന്നു. ഇത് പരിഗണിച്ചാണ് CWC നടപടി. ഓരോ കുട്ടിയുടേയും കാര്യം പ്രത്യേകമായി പരിശോധിച്ച് തീരുമാനം എടുക്കുമെന്നും കുട്ടികളെ വീട്ടുകാർക്ക് വിട്ടു കൊടുക്കലിന് തന്നെയാണ് പ്രാധാന്യമെന്നും CWC ചെയർമാൻ അഡ്വ. പി എം തോമസ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here