പ്രതിപക്ഷ പ്രതിഷേധത്തോടെ ബജറ്റ് സമ്മേളനത്തിന് തുടക്കം

പെഗാസസ് അടക്കമുള്ള വിഷയങ്ങളില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തോടെ പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. അതേ സമയം ജനാധിപത്യത്തിന്റെ ശക്തി വ്യക്തമാക്കാൻ എല്ലാ അംഗങ്ങളും സഭാ നടപടികളോട് സഹകരിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.അതിനിടെ പെഗാസസ് വിഷയത്തിൽ ഐ ടി മന്ത്രി അശ്വിനി വൈഷ്ണവിനെതിരെ കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി അവകാശ ലംഘനത്തിന് നോട്ടിസ് നൽകിയിട്ടുണ്ട്.

രാഷ്ട്രപതി നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചപ്പോൾ തന്നെ പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ പ്രതിഷേധം ഉയർന്നു. പെഗാസസ് അടക്കമുള്ള വിഷയങ്ങൾ ഉയർത്തിയായിരുന്നു പ്രതിപക്ഷ പ്രതിഷേധം.

അതേ സമയം ജനാധിപത്യത്തിന്റെ ശക്തി വ്യക്തമാക്കാൻ എല്ലാ അംഗങ്ങളും സഭാ നടപടികളോട് സഹകരിക്കണമെന്ന് സഭാ സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി ആവശ്യപ്പെട്ടു.രാജ്യത്തിന്റെ വികസനത്തിന് തുറന്ന ചർച്ചകൾ വേണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

എന്നാൽ ഈ സമ്മേളന കാലയളവും പ്രക്ഷുബ്ധമാകും.പെഗാസസ് ചാര സോഫ്റ്റ് വെയർ കേന്ദ്രസർക്കാർ വാങ്ങിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്ന സാഹചര്യത്തിൽ ശക്തമായ പ്രതിഷേധമുയർത്താനാണ് പ്രതിപക്ഷ തീരുമാനം.

ഐ ടി മന്ത്രി അശ്വിനി വൈഷ്ണവിനെതിരെ കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജൻ ചൗധരി അവകാശ ലംഘനത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്‌.എന്നാൽ സുപ്രിംകോടതി പരിഗണയിൽ ഇരിക്കുന്ന വിഷയമെന്നു ചൂണ്ടിക്കാട്ടി ഒഴിഞ്ഞുമാറാനാണ് കേന്ദ്രതീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here