എക്കാലത്തെയും ഉയര്‍ന്ന വില്‍പ്പന രേഖപ്പെടുത്തി ലംബോര്‍ഗിനി

2021-ല്‍ രാജ്യത്ത് എക്കാലത്തെയും ഉയര്‍ന്ന വില്‍പ്പന രേഖപ്പെടുത്തി ഇറ്റാലിയന്‍ ആഡംബര സ്പോര്‍ട്സ് കാര്‍ ബ്രാന്‍ഡായ ലംബോര്‍ഗിനി ഇന്ത്യ. 86 ശതമാനം വില്‍പ്പന വളര്‍ച്ച കമ്പനി രേഖപ്പെടുത്തിയതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 2021ല്‍ 69 കാറുകള്‍ വിതരണം ചെയ്തതായി ലംബോര്‍ഗിനി ഇന്ത്യയുടെ മേധാവി ശരദ് അഗര്‍വാള്‍ ലിങ്ക്ഡ്ഇനില്‍ ഒരു പോസ്റ്റില്‍ അവകാശപ്പെട്ടു.

പുതിയ ഉല്‍പ്പന്ന ലോഞ്ചുകളും ഉപഭോക്തൃ ഇടപഴകല്‍ സംരംഭങ്ങളും കാരണം 2021- ല്‍ ലംബോര്‍ഗിനി ഇന്ത്യ ശക്തമായ വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിച്ചുവെന്ന് ശരദ് അഗര്‍വാള്‍ പറഞ്ഞു. 2022ലും ഈ കുതിപ്പ് തുടരാന്‍ കമ്പനിക്ക് കഴിയുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. സൂപ്പര്‍കാര്‍ ബ്രാന്‍ഡ് 2021-ല്‍ എക്കാലത്തെയും മികച്ച വില്‍പ്പന രേഖപ്പെടുത്തി.

രാജ്യത്ത് നൂറാമത് ഉറൂസ് വിതരണം ചെയ്യുന്നതിലൂടെ സൂപ്പര്‍ ലക്ഷ്വറി കാര്‍ വിഭാഗത്തിലെ ഏറ്റവും വേഗതയേറിയ 100 കാറുകളുടെ നാഴികക്കല്ല് കൈവരിച്ചതായി കമ്പനി അവകാശപ്പെടുന്നു. കൂടാതെ, കഴിഞ്ഞ വര്‍ഷം മാത്രം ലംബോര്‍ഗിനി മൊത്തം 300 കാറുകളുടെ വില്‍പ്പന എന്ന നാഴികക്കല്ലും പിന്നിട്ടു. ഫോക്സ്വാഗണ്‍ കുടക്കീഴിലുള്ള ഇറ്റാലിയന്‍ കാര്‍ ബ്രാന്‍ഡ് 2021 ല്‍ നാല് പുതിയ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ലംബോര്‍ഗിനി ഹുറാകാന്‍ ഇവോ ആര്‍ഡബ്ല്യുഡി സ്‌പൈഡര്‍, ഉറുസ് പേള്‍ ക്യാപ്സ്യൂള്‍, ഉറുസ് ഗ്രാഫൈറ്റ് കാപ്സ്യൂള്‍, ഹുറാകാന്‍ എസ്ടിഒ എന്നിവയായിരുന്നു അവ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News