ആശങ്കയ്ക്ക് നേരിയ അയവ് ; രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ്

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു.തുടർച്ചയായ ദിവസങ്ങളിൽ രോഗബാധിതരുടെ എണ്ണം 3 ലക്ഷത്തിനു താഴെ ആയാണ് രേഖപ്പെടുത്തുന്നത്.

24 മണിക്കൂറിനിടെ 2,09,918 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.2,62,628 പേർ രോഗമുക്തരായി.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.77% ശതമാനമായി ഉയർന്നിട്ടുണ്ട്.എന്നാൽ മരണനിരക്ക് ഉയർന്നു നിൽക്കുന്നത് ആശങ്കാജനകമാണ്.

24 മണിക്കൂറിനിടെ 959 കൊവിഡ് മരണങ്ങളാണ് പുതിയതായി സ്ഥിരീകരിച്ചത്. മൂന്നാം തരംഗത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന മരണസംഖ്യ ആണ്. കഴിഞ്ഞ ദിവസം 893 മരണങ്ങളും രാജ്യത്ത് റിപ്പോർട്ട്‌ ചെയ്തിരുന്നു.

മഹാരാഷ്ട്രയിൽ 22,444 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ 50 മരണം ആണ് റിപ്പോർട്ട്‌ ചെയ്തത്. തമിഴ്നാട്ടിൽ 22,238 പേർക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്.38 പേർക്ക് കൊവിഡ് മൂലം ജീവൻ നഷ്ടപ്പെട്ടു.കർണാടകയിൽ 28,264 പേർക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News