ദിലീപിന്റെ ജാമ്യാപേക്ഷയില്‍ അന്തിമവാദം വ്യാഴാഴ്ച

ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി.

ദിലീപിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണം, അറസ്റ്റിനുളള വിലക്ക് നീക്കണം. കേസ് നടത്തിപ്പിന് പ്രതി ഉപാധികള്‍ തീരുമാനിക്കുന്ന അവസ്ഥയാണെന്നും ഇത് കേട്ടുകേള്‍വി ഇല്ലാത്തതെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. ദിലീപിന്റെ ഫോണ്‍ ക്രൈംബ്രാഞ്ചിന് കൈമാറണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

ഫോണുകള്‍ മുംബൈയിലേക്ക് അയച്ചത് കേസ് അട്ടിമറിക്കാനെന്നും പ്രോസിക്യൂഷൻ ആരോപിച്ചു. ഫോണുകള്‍ മാറ്റിയത് നിസഹകരണമായി കാണാമെന്ന് കോടതി നിരീക്ഷിച്ചു. അതേസമയം, വധഗൂഢാലോചനക്കേസിൽ നടൻ ദിലീപിന്റെതടക്കം ആറു മൊബൈൽ ഫോണുകൾ ഹൈക്കോടതിക്ക് കൈമാറി.

ഹൈക്കോടതി നിർദ്ദേശപ്രകാരം മുദ്രവെച്ച പെട്ടിയിൽ രജിസ്ട്രാർ ജനറലിന് ആണ് ഫോണുകൾ കൈമാറിയത്. ദിലീപിന്റെ അഭിഭാഷകൻ ഫിലിപ്സ് ടി വർഗീസ് ആണ് രജിസ്ട്രാർ ജനറൽ പി കൃഷ്ണകുമാറിന് ഫോണുകൾ കൈമാറിയത്.

പത്തുമണിയോടെ ഹൈക്കോടതിയിൽ കൊണ്ടുവന്ന ആറു ഫോണുകളും പത്തേ കാലിനാണ് റജിസ്ട്രാർ ജനറലിന്റെ ഓഫീസിൽ എത്തിച്ചത്. ദിലീപിന്റെ രണ്ട് ഐഫോണുകളും ഒരു വിവോ ഫോണും ആണ് കൈമാറിയവയിൽ ഉള്ളത്.

സഹോദരന്‍ അനൂപിന്റെ ഫോണുകളും കൈമാറി. ബന്ധുവായ അപ്പു ഉപയോഗിച്ചിരുന്ന ഫോണ്‍ ആണ് കൈമാറിയതിൽ ആറാമത്തെ ഫോൺ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here