
സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞ കയ്യടി നേടി കോഴിക്കോട് കോടഞ്ചേരി സ്വദേശി ഷാജി വര്‍ഗീസ്. തീ പിടിച്ച വൈക്കോല്‍ ലോറി ഓടിച്ച് നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തത്.
തീ പിടിച്ച വൈക്കോല്‍ ലോറിയുമായി കോടഞ്ചേരി ഗ്രൗണ്ടിലൂടെ കറങ്ങുന്നത് യഥാര്‍ത്ഥ ലോറി ഡ്രൈവണറാണെന്നാണ് പേടിയോടെ കണ്ട് നിന്നവര്‍ ആദ്യം കരുതിയത്. ലോറി കത്തിചാമ്പലാകുമെന്ന് തിരിച്ചറിഞ്ഞ യഥാര്‍ത്ഥ ഡ്രൈവര്‍ വണ്ടി നിര്‍ത്തി രക്ഷപ്പെട്ടപ്പോള്‍ രക്ഷകന്റെ വേഷത്തിലായിരുന്നു ഷാജിയുടെ വരവ്.
തീ പിടിച്ച വൈക്കോല്‍ ലോഡുമായി ഷാജി വര്‍ഗീസ് ലോറി സമീപത്തെ സ്‌കൂള്‍ ഗ്രൗണ്ടിലേക്ക് ഓടിച്ചു കയറ്റി. പിന്നീട് കാണുന്നത് ലോറി വെട്ടിച്ചും ഉലച്ചും വട്ടം കറക്കിയും വൈക്കോല്‍ കെട്ടുകള്‍ ഗ്രൗണ്ടിലേക്ക് വീഴ്ത്തി മുന്നേറുന്ന ഷാജിയെയാണ്. തന്റെ സാഹസിക പ്രവര്‍ത്തനം ഇത്ര കണ്ട് കയ്യടി നേടുമെന്ന് കരുതിയല്ല ഷാജി രക്ഷാ പ്രവര്‍ത്തനത്തിന് ഇറങ്ങിയത്. അപകടം ഒഴിവാക്കുക മാത്രമായിരുന്നു ലക്ഷ്യം.
കണ്ടു നിന്ന നാട്ടുകാരും കോളേജ് വിദ്യാര്‍ത്ഥികളും സഹായവുമായി എത്തിയത് ലോറിക്ക് തീ പിടിക്കാതെ രക്ഷിക്കാന്‍ കാരണമായി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here