ഡോ സി ആര്‍ രാജഗോപാല്‍ നാട്ടറിവു പഠനത്തിന്റെ പര്യായം: മന്ത്രി ഡോ. ആര്‍ ബിന്ദു

നാട്ടറിവു പഠനത്തിന്റെ പര്യായപദമായിരുന്നു വിടപറഞ്ഞ ഡോ. സി ആര്‍ രാജഗോപാലനെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു.

ഗോത്ര സംസ്‌കൃതികളിലൂടെ അത്രയ്ക്ക് സൂക്ഷ്മതയോടെ കടന്നുപോയ ശ്രീ. രാജഗോപാലന്‍, സഹപ്രവര്‍ത്തകനും സുഹൃത്തുമായിരുന്നു. എഴുത്തിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും തന്റെ പ്രതിഭ മുഴുവന്‍ സമൂഹത്തിനു സമര്‍പ്പിച്ച സഫലമായൊരു ജീവിതമാണ് അവസാനിച്ചിരിക്കുന്നത് – മന്ത്രി പറഞ്ഞു.

അസുഖബാധിതനായിരിക്കെ മന്ത്രി ശ്രീ കെ. രാജനും ശ്രീ. ബാലചന്ദ്രന്‍ എംഎല്‍എയ്ക്കുമൊപ്പം ചെന്ന് ഫോക്ക്‌ലോര്‍ ചലച്ചിത്രോത്സവ ഭാഗമായി ആദരമര്‍പ്പിക്കാന്‍ കഴിഞ്ഞത് മന്ത്രി ഡോ. ആര്‍ ബിന്ദു അനുസ്മരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News