ഫാദർ ജോസ് ചിറ്റിലപ്പിള്ളി സാമൂഹ്യപുരോഗതിയ്ക്ക് സ്വയം സമർപ്പിച്ച ദൈവശാസ്ത്രജ്ഞൻ: മന്ത്രി ഡോ. ആർ ബിന്ദു

ജനാധിപത്യത്തെയും ആത്മീയപാതയെയും സാമൂഹ്യ പുരോഗതിക്കായി സന്ധിപ്പിക്കാൻ ജീവിതം ഉഴിഞ്ഞിട്ട വിമോചന ദൈവശാസ്ത്രജ്ഞനാ യിരുന്നു ഫാദർ ജോസ് ചിറ്റിലപ്പിള്ളിയെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.

ബൈബിളിനെ സാമൂഹിക-സാംസ്കാരിക പോരാട്ടങ്ങൾക്ക് ഫാദർ ഊർജ്ജ സ്രോതസ്സായി കണ്ടു.
പുരോഹിതവൃത്തിയിൽ പ്രവേശിച്ച ശേഷവും പുരോഗമന സാംസ്കാരിക പ്രവർത്തനങ്ങളിൽ വ്യാപൃതനായി. ഒരു വൈരുദ്ധ്യവും അതിൽ കാണാത്തവിധം വ്യക്തതയുണ്ടായിരുന്നു അദ്ദേഹത്തിന്.

സാക്ഷരതാ പ്രസ്ഥാനത്തിന്റെ തുടക്കത്തിൽ നേതൃപങ്ക് നിറവേറ്റി. ദേശീയ തലത്തിൽ സാക്ഷരതാ പ്രവർത്തനങ്ങളിലും മുഴുകി. തന്റെ വിദ്യാർത്ഥിപ്രവർത്തനകാലത്താണ് എസ്എഫ്ഐ പ്രവർത്തകനായി സെന്റ് തോമസ് കോളേജിൽ ജോസ് ചിറ്റിലപ്പിള്ളി യൂണിയൻ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടതെന്നും മന്ത്രി ഡോ. ആർ ബിന്ദു അനുസ്മരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here