2019 മിസ്‌ യുഎസ്‌എ ചെസ്ലി ക്രിസ്‌റ്റിന്‍റെ ആത്മഹത്യയിൽ ഞെട്ടല്‍ വിട്ടു മാറാതെ ആരാധക ലോകം

 2019 മിസ് യുഎസ്എ സൗന്ദര്യറാണിയും ലോയറുമായ ചെസ്‌ലി ക്രിസ്റ്റാണ് മിഡ്ടൗണ്‍ ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തത്:ലൊ എന്‍ഫോഴ്‌സ്‌മെന്റ്

60 നിലകളിലുള്ള അപ്പാര്‍ട്ട്‌മെന്റില്‍ 9-ാം നിലയിലായിരുന്നു ചെസ്‌ലി താമസിച്ചിരുന്നത്. അവസാനമായി ഇവരെ കണ്ടത് 29-ാം നിലയിലായിരുന്നു.ഞായറാഴ്ച രാവിലെയാണ് നിലത്തു വീണു മരിച്ച നിലയില്‍ കണ്ടെത്തിയത്.അഭിഭാഷക, ഫാഷന്‍ ബ്ലോഗര്‍, അവതാരക എന്നീ നിലകളില്‍ പ്രശസ്‌തയാണ്‌ ഈ 30 കാരിയായ സുന്ദരി.

ക്രിസ്‌റ്റിന്‍റെ മരണം ആത്മഹത്യയാണെന്നാണ്‌ ന്യൂ യോര്‍ക്ക്‌ സിറ്റി പൊലീസ്‌ ഡിപാര്‍ട്ട്‌മെന്‍റിന്‍റെ പ്രാഥമിക നിഗമനം. ഒമ്പതാം നിലയിലായിരുന്നു ക്രിസ്‌റ്റ്‌ താമസിച്ചിരുന്നത്‌. അതേസമയം ക്രിസ്‌റ്റിന്‍റെ മരണകാരണത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഒരു മെഡിക്കൽ എക്‌സാമിനറും ഇതുവരെ ക്രിസ്‌റ്റിന്‍റെ മരണ കാരണം ഔദ്യോഗികമായി നിര്‍ണയിച്ചിട്ടില്ല.

ആത്മഹത്യ ചെയ്യുന്നതിനു മുമ്പു ഇന്‍സ്റ്റാഗ്രാമില്‍ മരണത്തിന്റെ സൂചന നല്‍കുന്ന സന്ദേശം അയച്ചിരുന്നു ഈ ദിവസം നിങ്ങള്‍ക്ക് വിശ്രമവും സമാധാനവും നല്കട്ടെ എന്ന സന്ദേശമാണ് ഇവര്‍ ട്വിറ്ററില്‍ പങ്ക് വെച്ചത്.

1991 ഏപ്രില്‍ 28ന് മിഷിഗണ്‍ ജാക്‌സണിലായിരുന്നു ഇവരുടെ ജനനം. ഇവരുടെ എല്ലാ സമ്പാദ്യവും അമ്മയ്ക്ക് നല്‍കണമെന്ന കുറിപ്പും ഇവര്‍ എഴുതിവച്ചിരുന്നുവെങ്കിലും ആത്മഹത്യയുടെ കാരണം വ്യക്തമാക്കിയിരുന്നില്ല. 2002 ല്‍ നോര്‍ത്ത് കാരലൈന സൗന്ദര്യ റാണിയായി ഇവര്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2019 ല്‍ മിസ് യൂണിവേഴ്‌സില്‍ 10-ാം സ്ഥാനവും ലഭിച്ചിരുന്നു. ഇവര്‍ സുന്ദരി മാത്രമായിരുന്നില്ലെന്നും മറ്റുള്ളവര്‍ക്ക് അസൂയ ജനിപ്പിക്കുന്ന രീതിയിലുള്ള ജീവിതമാണ് നയിച്ചിരുന്നതെന്നും അടുത്ത സുഹൃത്തുക്കള്‍ പറയുന്നു.

യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് കാരലൈനായില്‍ നിന്നും ബിഎസും, വേക്ക് ഫോറസ്റ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ജെഡിയും, എംബിഎയും നേടിയ സമര്‍ഥയായ ഒരു വക്കീല്‍ കൂടിയായിരുന്നു . പിതാവ് പോളിഷ് അമേരിക്കനും , ‘അമ്മ ആഫ്രിക്കന്‍ അമേരിക്കനുംആയിരുന്നു.

സൗത്ത്‌ കരോലിനയില്‍ മിഷിഗനിലെ ജാക്‌സണിൽ 1991ലാണ്‌ ക്രിസ്‌റ്റിന്‍റെ ജനനം. സൗത്ത് കരോലിന സർവകലാശാലയിൽ പഠിച്ച ക്രിസ്‌റ്റ്‌, 2017ൽ വേക്ക് ഫോറസ്‌റ്റ്‌ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ലോയിൽ നിന്നും ബിരുദം നേടി. നോർത്ത് കരോലിന സ്ഥാപനമായ പോയിനർ സ്പ്രൂൾ എൽഎൽപിയിൽ ഒരു അഭിഭാഷകയായി ക്രിസ്‌റ്റ്‌ ജോലി ചെയ്‌തു. വൈറ്റ് കോളർ ഗ്ലാം എന്ന സ്‌ത്രീകളുടെ ബിസിനസ്‌ അപ്പാരൽ ബ്ലോഗും ക്രിസ്‌റ്റ്‌ സ്ഥാപിച്ചു.

2019ലാണ്‌ മിസ് നോർത്ത് കരോലിന യുഎസ്എ പട്ടം നേടിയത്‌. 2019 മിസ് യുഎസ്എ കിരീടം നേടിയ ശേഷം, ക്രിസ്‌റ്റ്‌ ജോലിയിൽ നിന്നും വിട്ടുനിന്നു. 2020ല്‍ ക്രിസ്‌റ്റിന്‍റെ സ്ഥാപനത്തിലെ ആദ്യത്തെ ഡൈവേഴ്‌സിറ്റി അഡ്വൈസറായി താരം നിയമിതയായി. 2019ല്‍ ന്യൂയോർക്ക് ലേഖികയായും ക്രിസ്‌റ്റ് പ്രവര്‍ത്തിക്കാന്‍ തുടങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News