വിദ്യാർത്ഥികൾക്കായി സ്കൂൾ ഒളിമ്പിക് ഗെയിംസ് സംഘടിപ്പിക്കും

സംസ്ഥാന ഒളിംപിക് അസോസിയേഷന്റെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി സ്കൂൾ ഒളിമ്പിക് ഗെയിംസ് സംഘടിപ്പിക്കും. സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ, കേന്ദ്രീയ വിദ്യാലയ, നവോദയ എന്നിങ്ങനെ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന എല്ലാ സിലബസുകളിലെയും സ്കൂൾ വിദ്യാർഥികൾക്കും സ്കൂൾ ഒളിമ്പിക് ഗെയിംസിൽ പങ്കെടുക്കാൻ അവസരം ഉണ്ടാകും.

നിലവിൽ വിവിധ സിലബസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി സംസ്ഥാനത്ത് ഏകീകൃത കായികമത്സരങ്ങൾ ഇല്ല. സ്കൂൾ ഒളിമ്പിക് ഗെയിംസിലൂടെ ഈ ന്യൂനത പരിഹരിക്കാനാകുമെന്ന് കേരള ഒളിമ്പിക് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് വി സുനിൽകുമാർ സെക്രട്ടറി ജനറൽ എസ് രാജീവ്, ട്രെഷറർ എം ആർ രഞ്ജിത് എന്നിവർ പറഞ്ഞു. കേരളത്തിൽ ഇത് ആദ്യമായാണ് മുഴുവൻ സ്കൂളുകളിലെയും വിദ്യാർത്ഥികൾക്കായി കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News