‘ഗാന്ധി’യായി വിക്രം ‘ദാദ’യായി ധ്രുവ്; മഹാന്റെ ട്രെയിലര്‍ പുറത്തിറങ്ങി

ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന വിക്രം ചിത്രം ‘മഹാന്‍’ ന്റെ ട്രെയിലര്‍ പുറത്തിറങ്ങി.കാര്‍ത്തിക് സുബ്ബരാജ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ വിക്രമിന്റെ മകന്‍ ധ്രുവും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

ആദ്യഭാഗങ്ങളില്‍ വിക്രം നിറഞ്ഞുനില്‍ക്കുന്ന ടീസറിന്റെ അവസാന ഭാഗത്താണ് ധ്രുവിനെ കാണിച്ചിരിക്കുന്നത്.
‘ഗാന്ധി മഹാന്‍’ എന്ന കഥാപാത്രത്തെയാണ് വിക്രം അവതരിപ്പിക്കുന്നത്. ദാദ എന്ന പേരിലാണ് ധ്രുവും എത്തുന്നതെന്ന് ടീസറില്‍ നിന്നും വ്യക്തമാണ്. വ്യത്യസ്ത രൂപത്തിലും ഭാവത്തിലുമാണ് വിക്രം ടീസറില്‍ ഉള്ളത്.

അതേസമയം, ഒടിടി റിലീസായി ഫെബ്രുവരി പത്തിന് മഹാന്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. ആമസോണ്‍ പ്രൈമിലൂടെയാണ് സ്ട്രീമിംഗ്. വിക്രമിന്റെ 60ാമത്തെ ചിത്രം കൂടിയാണ് മഹാന്‍. ചെന്നൈ പശ്ചാത്തലമാക്കിയുളള ഗ്യാങ്സ്റ്റര്‍ ത്രില്ലര്‍ ചിത്രമാണിത്.

ചിത്രത്തില്‍ സിമ്രാന്‍, ബോബി സിംഹ, വാണി ഭോജന്‍ തുടങ്ങിയവരും പ്രധന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട് സന്തോഷ് നാരായണനാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോയുടെ ബാനറില്‍ ലളിത് കുമാറാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തില്‍ സിമ്രാന്‍, സിംഹ, വാണി ഭോജന്‍, സനാത് എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. സേതുപതി, മാരി 2, ഭാസ്‌കര്‍ ഒരു റാസ്‌കല്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ബാലതാരം രാഘവനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News