ആശയങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും നേരെയുള്ള കടന്നുകയറ്റം …. ‘രണ്ട്’ ഫെബ്രുവരി 4 – ന് ആമസോണ്‍ പ്രൈമില്‍

ഹെവന്‍ലി മൂവീസിന്റെ ബാനറില്‍ പ്രജീവ് സത്യവ്രതന്‍ നിര്‍മ്മിച്ച് സുജിത് ലാല്‍ സംവിധാനം ചെയ്ത ‘രണ്ട് ‘ ഫെബ്രുവരി 4 ന് ആമസോണ്‍ പ്രൈമിലെത്തുന്നു. ബിനുലാല്‍ ഉണ്ണി രചന നിര്‍വ്വഹിച്ച് വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനാകുന്ന ചിത്രം, മതത്തിന്റെ പേരിലുള്ള രാഷ്ട്രീയത്തെ കളിയാക്കുന്നതോടൊപ്പം ആശയങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും നേരെയുള്ള കടന്നുകയറ്റവും ആഴത്തില്‍ ചര്‍ച്ച ചെയ്യുന്നു.

വിഷ്ണു ഉണ്ണികൃഷ്ണന്‍ , അന്ന രേഷ്മ രാജന്‍, ടിനിടോം, ഇര്‍ഷാദ്, കലാഭവന്‍ റഹ്മാന്‍ , സുധി കോപ്പ , ബാലാജിശര്‍മ്മ, ഗോകുലന്‍ , സുബീഷ്‌സുധി , രാജേഷ് ശര്‍മ്മ, മുസ്തഫ, വിഷ്ണു ഗോവിന്ദ്, ബാബു അന്നൂര്‍, സ്വരാജ് ഗ്രാമിക, രഞ്ജിത് കാങ്കോല്‍, ജയശങ്കര്‍ , ബിനു തൃക്കാക്കര , രാജേഷ് മാധവന്‍, രാജേഷ് അഴീക്കോടന്‍, കോബ്ര രാജേഷ്, ജനാര്‍ദ്ദനന്‍ , ഹരി കാസര്‍ഗോഡ്, ശ്രീലക്ഷ്മി, മാല പാര്‍വ്വതി, മറീന മൈക്കിള്‍ , മമിത ബൈജു , പ്രീതി എന്നിവരഭിനയിക്കുന്നു.

ബാനര്‍ – ഹെവന്‍ലി മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, നിര്‍മ്മാണം – പ്രജീവ് സത്യവ്രതന്‍ , സംവിധാനം – സുജിത് ലാല്‍ , ഛായാഗ്രഹണം – അനീഷ് ലാല്‍ ആര്‍ എസ് , കഥ, തിരക്കഥ, സംഭാഷണം – ബിനുലാല്‍ ഉണ്ണി, എഡിറ്റിംഗ് – മനോജ് കണ്ണോത്ത്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – ടിനിടോം, മാനേജിംഗ് ഡയറക്ടര്‍ – മിനി പ്രജീവ്, ലൈന്‍ പ്രൊഡ്യൂസര്‍ – അഭിലാഷ് വര്‍ക്കല, ഗാനരചന – റഫീഖ് അഹമ്മദ്, സംഗീതം – ബിജിപാല്‍, ആലാപനം – കെ കെ നിഷാദ്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News