മീഡിയവൺ സംപ്രേഷണം റദ്ദാക്കിയ നടപടി പ്രതിഷേധാർഹം; സിപിഐഎം

മീഡിയവൺ സംപ്രേഷണം റദ്ദ് ചെയ്ത കേന്ദ്ര സർക്കാർ നടപടിയെ അപലപിച്ച് സിപിഐഎം. നടപടി പ്രതിഷേധാർഹമാണെന്നും അപലപനീയമാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിച്ച പ്രസ്താവനയിൽ പറയുന്നു. മാധ്യമങ്ങളെ കൂച്ചുവിലങ്ങ് ഇടാനുള്ള നടപടിയാണിതെന്നും പ്രസ്താവനയിൽ പറയുന്നു. മാധ്യമങ്ങളെ വരുതിയിലാക്കാൻ ഉള്ള ശ്രമമാണിതെന്നും സിപിഐഎം പറഞ്ഞു.

സിപിഐ എം സംസ്ഥാന സെക്രട്ടേറിയേറ്റ് പുറപ്പെടുവിക്കുന്ന പ്രസ്താവന

മാധ്യമങ്ങൾക്ക് കൂച്ചുവിലങ്ങിടാനുള്ള കേന്ദ്രസർക്കാർ നീക്കത്തിന്റെ ഭാഗമായാണ് മീഡിയവൺ ചാനലിന്റെ സംപ്രേക്ഷണം നിർത്തിവെയ്പ്പിച്ചത്. ഓരോരോ മാധ്യമ സ്ഥാപനങ്ങളെയായി വരുതിയിലാക്കാനാണ് കേന്ദ്രസർക്കാർ പരിശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി മീഡിയവണ്ണിന്റെ സംപ്രേക്ഷണം നിർത്തിവെയ്ക്കാൻ നൽകിയ നിർദ്ദേശം അപലപനീയവും, പ്രതിഷേധാർഹവുമാണ്.

കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയമാണ് ചാനലിന്റെ സംപ്രേക്ഷണം വീണ്ടും തടഞ്ഞത്. സുരക്ഷാ കാരണങ്ങള്‍ ഉന്നയിച്ചാണ് കേന്ദ്രം ചാനലിന്റെ സംപ്രേക്ഷണം തടഞ്ഞതെന്ന് മീഡിയ വണ്‍ എഡിറ്റര്‍ ഇന്‍ ചീഫ് പ്രമോദ് രാമന്‍ ഔദ്യോഗിക പേജിലൂടെ അറിയിച്ചു.

ഉത്തരവിനെതിര മീഡിയ വണ്‍ നിയമനടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും പ്രമോദ് രാമന്‍ വിശദീകരിച്ചു. നേരത്തെയും മീഡിയ വണ്ണിന് സംപ്രേക്ഷണത്തിന് വിലക്ക് ഉണ്ടായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസിനും മീഡിയ വണ്ണിനും 48 മണിക്കൂര്‍ നേരത്തേക്കായിരുന്നു സംപ്രേക്ഷണത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.
2020 മാര്‍ച്ച് ആറാം തീയതിയാണ് മിനിസ്ട്രി ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് ഉത്തരവിറക്കിയത്. ദില്ലി കലാപവുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ നല്‍കിയതിനെ തുടര്‍ന്നാണ് ചാനലുകളെ 48 മണിക്കൂര്‍ വിലക്കിയതെന്നാണ് മിനിസ്ട്രി ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് അന്ന് നല്‍കിയ നോട്ടീസില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News