വാവ സുരേഷിന് മൂർഖന്റെ കടിയേറ്റു; നില അതീവ ഗുരുതരം

മൂർഖനെ പിടികൂടുന്നതിനിടെ കടിയേറ്റ് വാവ സുരേഷ് ആശുപത്രിയിൽ. നില അതീവ ഗുരുതരമാണ്. കോട്ടയം കുറിച്ചിയിൽവച്ചാണ് അപകടം നടന്നത്. വലതുകാലിനാണ് കടിയേറ്റത്. വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. മൂന്നുദിവസമായി പ്രദേശത്ത് കണ്ടുവന്ന പാമ്പിനെ പിടിക്കാൻ എത്തിയതായിരുന്നു വാവ സുരേഷ്.

പാമ്പിനെ ചാക്കിനുള്ളിൽ കയറ്റുന്നതിനിടെ പെട്ടെന്ന് കടിയേൽക്കുകയായിരുന്നു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച വാവ സുരേഷിനെ കോട്ടയം മെഡിക്കൽ കോളേജ് വെന്റിലേറ്ററിലേക്ക് മാറ്റും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News