താന്‍ തുടങ്ങിയ ബൊട്ടിക്ക് പൂട്ടിപോകാന്‍ കാരണം; മമ്മൂട്ടി

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ‘ഹേ ലേഡി’ എന്ന ബൊട്ടിക്കിനെ കുറിച്ച് അധികം ആര്‍ക്കും അറിവുണ്ടാകില്ല. എന്നാല്‍ തനിക്ക് അങ്ങനൊരു ബിസിനസ് സംരംഭം ഉണ്ടായിരുന്നുവെന്നും അധിക കാലം അത് പ്രവര്‍ത്തിച്ചിട്ടില്ലെന്നും മമ്മൂട്ടി തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. കൈരളി ടിവിയുടെ ജ്വാല അവാര്‍ഡിലാണ് മമ്മൂട്ടി ഇത്തരത്തിലൊരു കാര്യം തുറന്നു പറഞ്ഞത്്.

30 വര്‍ഷങ്ങള്‍ക്കു മുന്‍പ് ‘ഹേ ലേഡി’ എന്ന പേരില്‍ കൊച്ചിയില്‍ താന്‍ ഒരു ബൊട്ടിക് ആരംഭിച്ചിരുന്നുവെന്നും എന്നാല്‍ അധികം വൈകാതെ അതിന്റെ പ്രവര്‍ത്തനം നിര്‍ത്തേണ്ടി വന്നുവെന്നുമാണ് മമ്മൂട്ടി പറഞ്ഞത്. തന്റെ സംരഭകത്വത്തിന്റെ മികവ് കുറവു കൊണ്ടല്ലെന്നും താന്‍ സിനിമാ മേഖലയില്‍ തിരക്കിലായതിനാലാണ് അത് പൂട്ടേണ്ടി വന്നതെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.

ഫാഷന്‍ ഡിസൈനിംഗ് മേഖലയില്‍ പ്രാഗലഭ്യം തെളിയിച്ച് നിരവധി പെണ്‍കുട്ടികള്‍ മലയാള സിനിമാ രംഗത്തേക്കും കടന്നു വരുന്നുണ്ടെന്നും ഇത്തരത്തില്‍ കടന്നു വരുന്ന പെണ്‍കുട്ടികള്‍ മലയാള സിനിമയുടെ കോസ്റ്റിയൂം സെന്‍സില്‍ മനോഹരമായ മാറ്റങ്ങള്‍ വരുത്താറുണ്ടെന്നും മമ്മൂട്ടി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News