രാജ്യത്ത് വളര്‍ച്ച നിരക്കില്‍ ഇടിവ് പ്രവചിച്ചു സാമ്പത്തിക സര്‍വേ; സേവന മേഖലയില്‍ ഏറ്റവും വലിയ തിരിച്ചടി

സാമ്പത്തിക വളര്‍ച്ചയില്‍ ഇടിവ് പ്രവചിച്ചു സാമ്പത്തിക സര്‍വേ. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ 9.2 ശതമാനം വളര്‍ച്ചയില്‍ നിന്ന് അടുത്ത സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ വളര്‍ച്ച നിരക്കില്‍ 8 മുതല്‍ 8.5 ശതമാനമായി കുറയുമെന്ന് സാമ്പത്തിക സര്‍വേ പ്രവചിക്കുന്നു. കാര്‍ഷിക രംഗത്തു 3.9 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. അതേ സമയം കൊവിഡ് പ്രതിസന്ധിക്ക് മുന്‍പുള്ള സ്ഥിതിയിലേക്ക് സാമ്പത്തിക മേഖല തിരികെ എത്തുമെന്നാണ് സര്‍വേ മുന്നോട്ട് വെക്കുന്ന പ്രതീക്ഷ.

രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ കുറവ് ഉണ്ടാകുമെന്ന വ്യക്തമായ സൂചനയാണ് സാമ്പത്തിക സര്‍വേ മുന്നോട്ട് വക്കുന്നത്.. നടപ്പു സാമ്പത്തിക വര്‍ഷം 9.2 ശതമാനം വളര്‍ച്ച രാജ്യം നേടുമെന്നാണ് പ്രതീക്ഷ. എന്നാല്‍ വരും സാമ്പത്തിക വര്‍ഷം അത് കുറഞ്ഞു 8 മുതല്‍ 8.5 ശക്തമാനമാകും. കോവിഡിന്റെ പശ്ചാത്തലത്തില്‍ സേവന മേഖലയാണ് ഏറ്റവും വലിയ തിരിച്ചടി നേരിട്ടത്.

കയറ്റുമതിയില്‍ 16.5 ശതമാനം വളര്‍ച്ച നേടുമെന്നാണ് പ്രതീക്ഷ.ഇറക്കുമതി 29.4 ശതമാനം വളര്‍ച്ച നേടുമെന്ന പ്രതീക്ഷയും സാമ്പത്തിക സര്‍വേ മുന്നോട്ട് വെക്കുന്നു.

അതേ സമയം ഇന്ത്യയുടെ വിദേശ കടം 556.8 യുഎസ് ഡോളറില്‍ നിന്ന് 2021 സെപ്റ്റംബര്‍ അവസാനത്തോടെ 593.1 ബില്യണ്‍ ഡോളറായി ഉയര്‍ന്നുവെന്നും സര്‍വേ വ്യക്തമാക്കുന്നു..2021-22 കാലത്തെ ഭക്ഷ്യ വിലക്കയറ്റം ശരാശരി 2.9 ശതമാനമായിരുന്നുവെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. കാര്‍ഷികരംഗം 3.9 ശതമാനം വളര്‍ച്ചയും ഈ വര്‍ഷം ഉണ്ടാകുമെന്നാണ ധനമന്ത്രി സഭയില്‍ വച്ച സാന്പത്തിക സര്‍വെ പറയുന്നത്.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 2021 ല്‍ നാണ്യപെരുപ്പ നിരക്ക് 5.6 ശതമാനമാണെന്നും സര്‍വെ വ്യക്തമാക്കി. രാജ്യത്തെ ഭൂരിഭാഗം പേര്‍ക്കും വാക്‌സീന്‍ ലഭ്യമായത് സന്പദ്ഘടനയുടെ തിരിച്ചുവരവിന് വേഗം കൂട്ടമെന്നാണ് സര്‍വെയുടെ കണക്കുകൂട്ടല്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News