മാധ്യമപ്രവർത്തനങ്ങൾക്കുനേരെ സംഘപരിവാറും കേന്ദ്രഭരണവും നിരന്തരം വെല്ലുവിളികളുയർത്തുന്നു; പുകസ

മാധ്യമസ്വാതന്ത്ര്യത്തിനെതിരായ കടന്നാക്രമണത്തിൽ പ്രതിഷേധിക്കുന്നതായി പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കമ്മിറ്റി. മാധ്യമപ്രവർത്തനങ്ങൾക്കുനേരെ സംഘപരിവാറും കേന്ദ്രഭരണവും നിരന്തരം വെല്ലുവിളികളുയർത്തുന്നവെന്നും പുകസ പറഞ്ഞു.

മാധ്യമസ്വാതന്ത്ര്യത്തിനെതിരായ കടന്നാക്രമണത്തിൽ പ്രതിഷേധിക്കുന്നു.പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കമ്മിറ്റി
മീഡിയവൺ സംപ്രേക്ഷണം തടഞ്ഞുവെച്ച കേന്ദ്രസർക്കാർ നടപടിയിൽ പുരോഗമന കലാസാഹിത്യസംഘം സംസ്ഥാനക്കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തുന്നു. ജനാധിപത്യത്തിനും, സ്വാതന്ത്ര്യത്തിനുമെതിരെ സംഘപരിവാർ ഭരണകൂട നടപടികളുടെ തുടർച്ചയാണിത്.

സ്വതന്ത്ര മാധ്യമപ്രവർത്തനങ്ങൾക്കുനേരെ സംഘപരിവാറും, കേന്ദ്രഭരണവും നിരന്തരം വെല്ലുവിളികൾ ഉയർത്തുകയാണ്. രാജ്യത്തിലെ മാധ്യമങ്ങളെയെല്ലാം ഭയപ്പെടുത്താനും, കടുത്ത നിയന്ത്രണങ്ങളേർപ്പെടുത്താനും, കൂച്ചുവിലങ്ങിടാനും സംഘപരിവാർ ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞതിൻ്റെ കൃത്യമായ അടയാളമാണിത്.
മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള കേന്ദ്രസർക്കാർ നടപടികൾക്കെതിരെ ജനാധിപത്യ മതേതരവാദികൾ പ്രതിഷേധമുയർത്തണമെന്ന് അഭ്യർത്ഥിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News