പ്രധാനമന്ത്രി മായിക ലോകത്താണ്; സാമ്പത്തിക സര്‍വേയെ വിമര്‍ശിച്ച് സിതാറാം യെച്ചൂരി

കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിയ സാമ്പത്തിക സര്‍വേയെ വിമര്‍ശിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി. പ്രധാനമന്ത്രി നരേന്ദ്ര മോദി മായിക ലോകത്താണ് എന്നായിരുന്നു യെച്ചൂരിയുടെ വിമര്‍ശനം. യാഥാര്‍ഥ്യങ്ങളുമായി ബന്ധം ഇല്ലാത്തതാണോ സാമ്പത്തിക സര്‍വ്വേ എന്ന് യെച്ചൂരി ചൂണ്ടിക്കാട്ടി.

രാജ്യത്ത് 20 കോടി പേര്‍ തൊഴില്‍ രഹിതര്‍ ആണെന്നും അഞ്ചില്‍ നാല് കുടുംബങ്ങള്‍ക്കും വരുമാനനഷ്ടം ഉണ്ടായി എന്നും യെച്ചൂരി വ്യക്തമാക്കി. 23 കോടി പേര്‍ അധികമായി ദാരിദ്ര്യരേഖക്ക് താഴേക്ക് പിന്തള്ളപ്പെട്ടു എന്ന് ദേശീയ പട്ടിണി സൂചിക ഉദ്ധരിച്ച് യെച്ചൂരി ട്വീറ്റ് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here