കേന്ദ്ര സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടില്‍ കേരളം ഒന്നാമത്, ഏറ്റവും പിന്നില്‍ ഉത്തര്‍പ്രദേശ്

രാജ്യത്ത് അഭിമാനമായി കേരളം. കേന്ദ്ര സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ടില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനം കേരളമാണ്. നിതി ആയോഗ് സര്‍വ്വേ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ 100ല്‍ 75പോയിന്റ് നേടിയാണ് കേരളം ഒന്നാമത് എത്തിയത്. ഉത്തര്‍പ്രദേശ്,ആസ്സാം,ജാര്‍ഖണ്ഡ്,ബീഹാര്‍ എന്നീ സംസ്ഥാനങ്ങളാണ് ഏറ്റവും പിറകില്‍

കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടില്‍ രാജ്യത്തെ മികച്ച സംസ്ഥാനം കേരളമാണ്… സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ടിലെ നീതി ആയോഗ് കണക്കുകള്‍ പരിഗണിച്ചാണ് രാജ്യത്തെ മികച്ച പ്രകടനം പുറത്തെടുത്ത സംസ്ഥാനങ്ങളെ തരം തിരിച്ചിട്ടുള്ളത്. നിതി ആയോഗ് sdg intex പ്രകാരം 100ല്‍ 75 പോയിന്റ് നേടിയാണ് കേരളം മുന്‍പന്തിയില്‍ എത്തിയത്..

രാജ്യത്ത് ദാരിദ്ര്യനിര്‍മാര്‍ജനം ഏറ്റവും ഫലപ്രധമായി നടത്തിയ സംസ്ഥാനം കേരളമാണ്. വിശപ്പ് രഹിത സംസ്ഥാനങ്ങളുടെ പട്ടികയിലും കേരളം മുന്‍പന്തിയിലാണ്. ആരോഗ്യ മേഖലയിലും വിദ്യാഭ്യാസ മേഖലയിലും, ലിംഗ സമത്വത്തിന്റെ കാര്യത്തിലും കേരളം മുന്‍പന്തിയിലാണ്. ആരോഗ്യ മേഖലയില്‍ 100ല്‍ 72 പോയിന്റും, വിദ്യാഭ്യാസത്തില്‍ 80 പോയിന്റും, ദാരിദ്രനിര്‍മാര്‍ജനത്തില്‍ 83പോയിന്റുമാണ് കേരളത്തിന് ലഭിച്ചത്.

രാജ്യത്തെ സംസ്ഥാനങ്ങളുടെ കഴിഞ്ഞ വര്‍ഷത്തെ പ്രകടനത്തില്‍ ഏറ്റവും മികച്ച സംസ്ഥാനമാണ് കേരളം എന്ന് സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ സദ്ഭരണ സൂചികയിലും, ശിശു മരണനിരക്ക് കുറഞ്ഞ സംസ്ഥാനങ്ങളുടെ പട്ടികയിലും കേരളം ഒന്നാമത് എത്തിയിരുന്നു. സാമ്പത്തിക റിപ്പോര്‍ട്ട് പുറത്ത് വന്നത്തോടെ യൂപി രാജ്യത്ത് ഒന്നാമതാണെന്ന തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ കള്ളമാണെന്ന് തെളിയുകയാണ്. സാമ്പത്തിക സര്‍വ്വേല്‍ ഏറ്റവും പിറകിലാണ് ഉത്തര്‍പ്രദേശ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News