വാവ സുരേഷിന്റെ ആരോഗ്യനിലയിൽ പുരോഗതി; ഹൃദയത്തിന്റെ നില സാധാരണ ഗതിയിലായെന്ന് മന്ത്രി വി എൻ വാസവൻ

വാവ സുരേഷിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും ഹൃദയത്തിന്റെ നില സാധാരണ ഗതിയിലായതായും മന്ത്രി വി എൻ വാസവൻ. എന്നാൽ അപകട നില തരണം ചെയ്തുവെന്ന് പറയാറായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. അദ്ദേഹത്തിന് ബോധം തെളിഞ്ഞിട്ടില്ല. പ്രതീക്ഷയുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നതെന്നും സിപിആർ നല്കിയത് ഗുണമായെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

‘അടുത്ത 5 മണിക്കൂർ നിർണ്ണായകമാണ്. തലച്ചോറിലേക്ക് രക്തം എത്താത്തത് മൂലം പ്രവർത്തനം സാധാരണ നിലയിൽ അല്ല. പൂർണ്ണമായും പ്രതീക്ഷയുണ്ട് എന്ന് തന്നെയാണ് ഡോക്ടർമാർ പറയുന്നത്. അടുത്ത അഞ്ച് മണിക്കൂറിനുള്ളിൽ തലച്ചോറിന്റെ പ്രവർത്തനം സാധാരണ നിലയിൽ ആകും എന്ന് പ്രതീക്ഷിക്കുന്നു ആശുപത്രിയിൽ എത്തിച്ചപ്പോൾ 20 ശതമാനം മാത്രമായിരുന്നു ഹൃദയം പ്രവർത്തിച്ചിരുന്നത്’, അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News