മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണം കേന്ദ്ര സർക്കാർ തടഞ്ഞത് പ്രതിഷേധാർഹം; ഡോ.വി ശിവദാസന്‍ എം പി

മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണം കേന്ദ്ര സർക്കാർ തടഞ്ഞത് പ്രതിഷേധാർഹമെന്ന് ഡോ.വി.ശിവദാസന്‍ എം പി. ജനാധിപത്യ സമൂഹത്തിന് യോജിക്കാത്ത സമീപനമാണ് മീഡീയവൺ ചാനലിനോട് കേന്ദ്ര സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.

ജനാധിപത്യ സമൂഹത്തിന് യോജിക്കാത്ത സമീപനമാണ് മീഡീയവൺ ചാനലിനോട് കേന്ദ്ര സർക്കാർ സ്വീകരിച്ചിരിക്കുന്നത്. മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നു കയറ്റമാണിത്. വ്യാജ വാർത്തകളെ നിയമപരമായി നേരിടാൻ സൗകര്യം ഒരുക്കേണ്ടുന്നതിനു പകരം കൃത്യമായ നടപടിക്രമങ്ങൾ പാലിക്കാതെയുള്ള ഇത്തരം ഇടപെടലുകൾ മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള അക്രമമാണ്. ഇതോരുതരത്തിലും ജനാധിപത്യത്തിൽ ഗുണം ചെയ്യില്ലെന്ന് ഡോ.വി.ശിവദാസന്‍ എം പി പ്രസ്താവനയില്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News