മീഡിയവൺ സംപ്രേഷണം തടയൽ; മാധ്യമ സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാന പ്രമാണങ്ങളുടെ ലംഘനമെന്ന് ജോൺ ബ്രിട്ടാസ് എംപി

മീഡിയ വൺ ചാനലിന്റെ സംപ്രേഷണം തടഞ്ഞു കൊണ്ടുള്ള കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന്റെ തീരുമാനം ആശങ്കാ ജനകമെന്ന് ജോൺ ബ്രിട്ടാസ് എംപി. മാധ്യമ സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാന പ്രമാണങ്ങളെയാണ് ഇത് ലംഘിക്കുന്നതെന്നും കേന്ദ്ര സർക്കാരിന്റെ ഏക പക്ഷീയമായ നിലപാട് എത്രയും വേഗം തിരുത്തണമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഇത്രയും കാലം പ്രവർത്തിച്ച ചാനൽ, സുരക്ഷയ്ക്ക് എന്ത് പ്രശ്നമാണ് ഉണ്ടാക്കിയതെന്ന് വെളിപ്പെടുത്താൻ കേന്ദ്ര സർക്കാർ ബാധ്യസ്ഥമാണെന്നും അദ്ദേഹം പറഞ്ഞു.

ജോൺ ബ്രിട്ടാസ് എംപിയുടെ കുറിപ്പ്

മീഡിയ വൺ ടെലിവിഷൻ ചാനലിന്റെ സംപ്രേഷണം തടഞ്ഞു കൊണ്ടുള്ള കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന്റെ തീരുമാനം ആശങ്കാജനകമാണ്. മാധ്യമ സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാന പ്രമാണങ്ങളെയാണ് ഇത് ലംഘിക്കുന്നത്.

സുരക്ഷാ അനുമതി ലഭിച്ചിട്ടില്ല എന്നാണ് കാരണമായി പറയുന്നത്.ഇത്രയും കാലം പ്രവർത്തിച്ച ചാനൽ, സുരക്ഷയ്ക്ക് എന്ത് പ്രശ്നമാണ് ഉണ്ടാക്കിയതെന്ന് വെളിപ്പെടുത്താൻ കേന്ദ്ര സർക്കാർ ബാധ്യസ്ഥമാണ്. ഒരു മാധ്യമ സ്ഥാപനത്തിന് നേരെ നടപടി എടുക്കുമ്പോൾ അത് സുതാര്യവും നടപടിക്രമത്തിന്റെ പിന്ബലത്തിലുമായിരിക്കണമെന്ന് ഐ ടി -ഇൻഫോർമേഷൻ പാർലമെന്റ് സ്റ്റാന്റിംഗ് കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു.

ഒന്നും വെളിപ്പെടുത്താതെ “സുരക്ഷ” എന്ന് പറഞ്ഞു കൊണ്ട് നടപടി സ്വീകരിക്കുന്നതിനെ സുപ്രീം കോടതിയും തള്ളി പറഞ്ഞിരുന്നു. കേന്ദ്ര സർക്കാരിന്റെ ഏക പക്ഷീയമായ നിലപാട് എത്രയും വേഗം തിരുത്തണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News