മീഡിയവൺ രജിസ്ട്രേഷൻ റദ്ദ് ചെയ്ത നടപടി പിൻവലിക്കണം; കേന്ദ്ര മന്ത്രിക്ക് ജോൺ ബ്രിട്ടാസ് എംപിയുടെ കത്ത്

മീഡിയാ വൺ വിഷയത്തിൽ കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിൻ്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ് എംപി.

മീഡിയ വൺ ചാനലിൻ്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്ത നടപടിയിൽ ആശങ്ക അറിയിച്ചുകൊണ്ട് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് സിങ് താക്കൂറിന് ജോൺ ബ്രിട്ടാസ് എംപി കത്തയച്ചു.”സുരക്ഷാ പ്രശ്നം ചൂണ്ടിക്കാട്ടി മീഡിയാ വൺ രജിസ്ട്രേഷൻ റദ്ദ് ചെയ്ത നടപടി പിൻവലിക്കണം”അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.

കാരണം പോലും വ്യക്തമാക്കാതെയുള്ള വിലക്കിലെ രഹസ്യാത്മകത വെളിപ്പെടുത്തണമെന്നും മാധ്യമ അധികൃതരുടെ വിശദീകരണം പക്ഷപാതരഹിതമായി കേൾക്കാൻ അധികാരികൾ തയ്യാറാകണമെന്നും അദ്ദേഹം കത്തിൽ കുറിച്ചു. നടപടി അംഗീകരിക്കാൻ കഴിയില്ലയെന്ന് നിരവധി കോടതി വിധികളെ ഉദ്ധരിച്ച് ജോൺ ബ്രിട്ടാസ് എംപി കത്തിൽ പറയുന്നു. മാധ്യമങ്ങളുടെ ശബ്ദം ഇല്ലാതാക്കാൻ ഉള്ള നീക്കമാണിതെന്നും അദ്ദേഹം കുറിച്ചു.

ഇന്ത്യൻ മാധ്യമങ്ങളെ ഇല്ലാതാക്കാൻ ഉള്ള നീക്കമാണ് നടന്നത്. മാധ്യമ സ്വാതന്ത്ര്യത്തെയും ഇന്ത്യൻ ഭരണഘടന കൽപ്പിച്ച് നൽകുന്ന മാധ്യമപ്രവർത്തന അവകാശത്തെയും ഇല്ലായ്മ ചെയ്യുന്ന നടപടിയാണിതെന്നും എംപി കത്തിൽ ആരോപിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here