
വിസ്മയ കേസ്: പ്രതി കിരണിന്റെ പിതാവ് കൂറുമാറി.വിസ്മയയുടെ മരണത്തില്‍ പുതിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് സദാശിവന്‍ കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചത്.
സ്ത്രീധനപീഡനത്തെ തുടർന്ന് നിലമേൽ സ്വദേശിനി വിസ്മയ ആത്മഹത്യ ചെയ്ത കേസിൽ പ്രതി കിരണിന്റെ പിതാവ് സദാശിവന്‍ പിള്ള കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചു.ആത്മഹത്യാ കുറിപ്പ് എഴുതി വച്ചതിന് ശേഷമാണ് വിസ്മയ ആത്മഹത്യ ചെയ്തതെന്ന് സദാശിവന്‍ ഇന്ന് കോടതിയില്‍ പറഞ്ഞു.
ആത്മഹത്യാ കുറിപ്പ് വീട്ടിലെത്തിയ പൊലീസുകാരന് കൈ മാറിയിരുന്നതായും സദാശിവന്‍ അവകാശപ്പെടുന്നു.സദാശിവന്റെ പുതിയ വെളിപ്പെടുത്തലിന് പിന്നാലെ ഇയാളെ കൂറ് മാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിന് മുന്‍പ് ഇത്തരത്തിലൊരു കുറിപ്പിനെപ്പറ്റി സദാശിവന്‍ പൊലീസിനോട് പറഞ്ഞിട്ടുണ്ടായിരുന്നില്ല.
ഭർതൃവീട്ടിലെ ശുചിമുറിയിൽ വിസ്മയയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് കേസിൽ ഭർത്താവ് സൂരജിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.സ്ത്രീ പീഡനം, ഗാര്‍ഹിക പീഡനം, ആത്മഹത്യ പ്രേരണ ഉള്‍പ്പെടെ ഒന്‍പത് വകുപ്പുകളാണ് കിരൺകുമാറിനെതിരെ ചുമത്തിയിട്ടുള്ളത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here