വാവ സുരേഷിന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി; ഹൃദയമിടിപ്പ് സാധാരണ നിലയിലായി

പാമ്പു പിടിത്തത്തിനിടെ മൂർഖന്റെ കടിയേറ്റ് അബോധാവസ്ഥയിലായ വാവ സുരേഷിന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി. ഹൃദയമിടിപ്പ് സാധാരണ നിലയിലായി. തലച്ചോറിൻ്റെ പ്രവർത്തനത്തിൽ നേരിയ പുരോഗതിയുണ്ട്. വളരെ ആശ്വാസകരമായ വാർത്തയാണ് കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും വരുന്നത്. രക്ത സമ്മർദ്ദവും സാധാരണ ഗതിയിലായി. കൈകാലുകൾ ചലിക്കുന്നുണ്ട്.

പ്രത്യേക മെഡിക്കൽ ബോർഡാണ് വാവ സുരേഷിനെ പരിചരിക്കുന്നത്. മെഡിക്കൽ കോളജ് സൂപ്രണ്ട് ടി കെ ജയകുമാറിൻ്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് മെഡിക്കൽ ബോർഡിൽ ഉള്ളത്. അതേസമയം, വാവ സുരേഷ് ഇപ്പോഴും ബോധാവസ്ഥയിൽ തുടരുകയാണ്.

കഴിഞ്ഞ ദിവസം കോട്ടയം കുറിച്ചിയിൽവച്ചാണ് അപകടം നടന്നത്. വലതുകാലിനാണ് കടിയേറ്റത്. വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. മൂന്നുദിവസമായി പ്രദേശത്ത് കണ്ടുവന്ന പാമ്പിനെ പിടിക്കാൻ എത്തിയതായിരുന്നു വാവ സുരേഷ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News